ഫെയ്‌സ്ബുക്കുമായി കൈക്കോര്‍ക്കുന്നു, ചൈനീസ് ആപ്പുകള്‍ക്ക് മറുപടി നല്‍കാന്‍ റിലയന്‍സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് ആപ്പുകള്‍ക്ക് മറുപടി കൊടുക്കാന്‍ ഒരുങ്ങുകയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്്ട്രീസ്. ചൈനയില്‍ നിന്നുള്ള സൂപ്പര്‍ ഹിറ്റ് ആപ്പ് --- വീ ചാറ്റ് മാതൃകയില്‍ പുതിയൊരു വിവിധോദ്ദേശ മൊബൈല്‍ ആപ്പിനെ കുറിച്ച് റിലയന്‍സ് ചിന്തിച്ചു തുടങ്ങി. ഫെയ്‌സ്ബുക്കുമായി സഹകരിച്ച് പുതിയ ആപ്പ് പുറത്തിറക്കാനാണ് റിലയന്‍സിന്റെ നീക്കം. ഫെയ്‌സ്ബുക്കിന് കീഴിലുള്ള വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമും യൂസര്‍ ബേസും പുതിയ ആപ്പിനായി റിലയന്‍സ് ഉപയോഗിക്കുമെന്ന് സൂചനയുണ്ട്.

കേവലം മെസഞ്ചര്‍ ആപ്ലിക്കേഷനായി മാത്രം പുതിയ ആപ്പിനെ തളച്ചിടാന്‍ റിലയന്‍സിന് ഉദ്ദേശ്യമില്ല. റിലയന്‍സ് റീടെയില്‍ സ്റ്റോറുകള്‍ വഴി സാധനങ്ങള്‍ വാങ്ങാനും അജിയോ.കോം മുഖേന ഷോപ്പിങ് നടത്താനും ജിയോ മണി വഴി പണമിടപാട് നടത്താനും ആപ്ലിക്കേഷനെ കമ്പനി പര്യാപ്തമാക്കും. ഡിജിറ്റല്‍ പെയ്‌മെന്റ്, സോഷ്യല്‍ മീഡിയ, ഗെയിമിങ്, ഫ്‌ളൈറ്റ്/ഹോട്ടല്‍ ബുക്കിങ് എന്നിവയ്‌ക്കെല്ലാമായി ഒരൊറ്റ ആപ്പെന്ന സങ്കല്‍പ്പമാണ് റിലയന്‍സ് യാഥാര്‍ത്ഥ്യമാക്കുക. ഇതുവഴി കമ്പനിക്ക് രണ്ടുണ്ട് നേട്ടം. ഉപഭോക്താക്കളെ നേരിട്ട് പിടിക്കാം. ഒപ്പം ആപ്പ് ഉപയോക്താക്കളുടെ വാങ്ങല്‍ ശീലങ്ങള്‍ പഠിക്കാം. എന്തായാലും നിലവില്‍ വിപണിയില്‍ പുതിയ ആപ്പിനുള്ള സാധ്യതാ പഠനങ്ങള്‍ റിലയന്‍സും ഫെയ്‌സ്്ബുക്കും നടത്തുന്നുണ്ട്. ഒരുപക്ഷെ പുതിയ കമ്പനിക്ക് കീഴിലായിരിക്കാം മൊബൈല്‍ ആപ്ലിക്കേഷനെ റിലന്‍സും ഫെയ്്‌സ്ബുക്കും അവതരിപ്പിക്കുക. റിലയന്‍സ് ജിയോ, റിലയന്‍സ് റീടെയില്‍ എന്നിവയില്‍ ഫെയ്‌സ്ബുക്ക് നിക്ഷേപം നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഫെയ്‌സ്ബുക്കുമായി കൈക്കോര്‍ക്കുന്നു, ചൈനീസ് ആപ്പുകള്‍ക്ക് മറുപടി നല്‍കാന്‍ റിലയന്‍സ്

 

ട്രംപിനെതിരെ വിമർശനവുമായി ബിൽ ഗേറ്റ്സ്; ഇത് അപകടകരം, പകരം വയ്ക്കാനാകില്ല

പുതിയ പദ്ധതി മുന്‍നിര്‍ത്തി നിയമപ്രശ്‌നങ്ങളും നികുതി പ്രശ്‌നങ്ങളും പഠിക്കാന്‍ വിദഗ്ധ സമിതിയെ ഇരു കമ്പനികളും നിയോഗിച്ചതായാണ് വിവരം. ഇതേസമയം, കൊറോണ ഭീതിയെത്തുടര്‍ന്ന് രാജ്യം ലോക്ക് ഡൗണില്‍ തുടരുന്ന സാഹചര്യത്തില്‍ ആപ്ലിക്കേഷന്‍ വെളിച്ചം കാണാന്‍ കൂടുതല്‍ സമയമെടുക്കും. നിലവില്‍ റിലയന്‍സ് ജിയോ, റിലയന്‍സ്് റീടെയില്‍ കമ്പനികളില്‍ പുറത്തുനിന്നുള്ള ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഒരു നിക്ഷേപനില്‍ നിന്നോ ഒന്നിലധികം നിക്ഷേപകരില്‍ നിന്നോ പണം സ്വീകരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേരത്തെ അറിയിച്ചിരുന്നു.

Source: Economic Times

കൊവിഡ് പ്രതിസന്ധിക്കിടയിലും ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നല്‍കി ഈ കമ്പനികള്‍

മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സിഎസ്ആര്‍ യോഗ്യത നേടില്ല

English summary

ഫെയ്‌സ്ബുക്കുമായി കൈക്കോര്‍ക്കുന്നു, ചൈനീസ് ആപ്പുകള്‍ക്ക് മറുപടി നല്‍കാന്‍ റിലയന്‍സ്

Reliance and Facebook To Collaborate For A New App. Read in Malayalam.
Story first published: Thursday, April 16, 2020, 18:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X