ദില്ലി: ഇന്ത്യയിലെ ബിസിനസ് ഭീമന്മാരായ റിലയസിന് ലാഭത്തില്‍ ഇടിവ്. ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തിലാണ് തിരിച്ചടി നേരിട്ടത്. 7.2 ശതമാനമാണ് ഇടിഞ്ഞത്. ഉയര്‍ന്ന ചെലവുകളാണ് തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. 122.73 ബില്യണായിട്ടാണ് മൊത്തം ലാഭം ഇടിഞ്ഞത്. ജൂണ്‍ 30 വരെയാണ് ഈ പാദം. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ സമയം 132.33 ബില്യണ്‍ രൂപ ആയിരുന്നു കമ്പനിയുടെ മൊത്തം ലാഭം. അവിടെ നിന്നാണ് ഇടിവ് വന്നിരിക്കുന്നതെന്ന് റിലയന്‍സ് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ബ്രിട്ടീഷ് എണ്ണ കമ്പനിയായ ബിപിയില്‍ റിലയന്‍സ് നിക്ഷേപം നടത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് അതില്‍ നിന്ന് വളരെ മികച്ച ലാഭമാണ് ലഭിച്ചിരുന്നത്. അതിലൂടെ കമ്പനിയുടെ മൊത്തം ലാഭം 13233 കോടിയായി മാറിയിരുന്നു. ഓപ്പറേഷന്‍സിലൂടെ കമ്പനിക്കുള്ള ലാഭവും വര്‍ധിച്ചിട്ടുണ്ട്. 1.44 ലക്ഷം കോടിയായിട്ടാണ് ഉയര്‍ന്നത്. ഒരു വര്‍ഷം മുമ്പ് 91238 കോടി രൂപയായിരുന്നു പ്രവര്‍ത്തനങ്ങളിലൂടെ വരുമാനമായി റിലയന്‍സിന് ലഭിച്ചിരുന്നത്.
ഐസിഐസി ബാങ്കിന്റെ ലാഭവിഹിതത്തില്‍ പക്ഷേ വലിയ വര്‍ധനവാണ് പ്രകടമായിരിക്കുന്നത്. 78 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 4616 കോടിയായിട്ടാണ് ലാഭം വര്‍ധിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് കമ്പനിയുടെ ലാഭം 2599 കോടി രൂപ മാത്രമായിരുന്നു. വായ്പയിലൂടെ നഷ്ടം പക്ഷേ വര്‍ധിച്ചിട്ടുണ്ട്. തിരിച്ചുകിട്ടാത്ത വായ്പാ നയത്തില്‍ അടക്കം ബാങ്ക് നേരത്തെ നയം മാറ്റിയിരുന്നു. അതുകൊണ്ട് പ്രൊവിഷന്‍സില്‍ ബാങ്കിന് തിരിച്ചടി നേരിട്ടിട്ടുണ്ട്.
പ്രൊവിഷനുകള്‍ക്കും നികുതികള്‍ക്കും മുന്നേയുള്ള ലാഭം 23 ശതമാനമാണ് ഐസിഐസിയില്‍ വര്‍ധിച്ചത്. 8605 കോടിയായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇത് 7014 കോടി രൂപയായിരുന്നു. പലിശ ലഭിച്ചതും അടച്ചതും തമ്മിലുള്ള വ്യത്യാസം 18 ശതമാനം ഉയര്‍ന്നു. 10936 കോടിയായിട്ടാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സാമ്പത്തിക പാദത്തില്‍ അത് 9280 കോടിയായിരുന്നു. എന്പിഎകളാണ് ഉയര്‍ന്നിരിക്കുന്നത്. 9306 കോടിയായിട്ടാണ് നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍ ജൂണില്‍ വര്‍ധിച്ചത്. നേരത്തെ ഇത് 9180 കോടിയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
