ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചില്ലറ വ്യാപാര ബിസിനസ് പൂര്‍ണമായി ഏറ്റെടുക്കാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 24,713 കോടി രൂപയുടെ ഇടപാട്. കരാര്‍ ഒപ്പിട്ടാല്‍ ബിഗ്ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി, എഫ്ബിബി, ഫുഡ്ഹാള്‍ ഉള്‍പ്പെടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ എല്ലാ റീടെയില്‍ ശൃഖലകളും റിലയന്‍സിന് കീഴില്‍. പക്ഷെ അവസാന നിമിഷം റിലയന്‍സിന് അപ്രതീക്ഷിത തിരിച്ചടി ഏറ്റിരിക്കുന്നു. ആമസോണാണ് 'വില്ലന്‍'. ആമസോണ്‍ കൊടുത്ത ഹര്‍ജിയില്‍ സിംഗപ്പൂര്‍ കോടതി റിലയന്‍സും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലെ കരാര്‍ നടപടികള്‍ താത്കാലികമായി റദ്ദാക്കി.
കഴിഞ്ഞവര്‍ഷമാണ് ഫ്യൂച്ചര്‍ കൂപ്പോണ്‍സ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം ആമസോണ്‍ നേടിയത്. അന്നത്തെ ധാരണപ്രകാരം 3 മുതല്‍ 10 വര്‍ഷക്കാലയളവുകൊണ്ട് കൂപ്പോണ്‍സ് ലിമിറ്റഡിന്റെ കൈവശമുള്ള ഫ്യൂച്ചര്‍ റീടെയില്‍ ഓഹരികള്‍ വാങ്ങാന്‍ ആമസോണിന് അവകാശമുണ്ട്. ഫ്യൂച്ചര്‍ റീടെയിലിന്റെ 7.3 ശതമാനം ഓഹരികളാണ് ഫ്യൂച്ചര്‍ കുപ്പോണ്‍സിന്റെ പക്കലുള്ളത്. എന്നാല്‍ ഇതിനിടെ ബിസിനസ് കടബാധ്യതയില്‍പ്പെട്ടതോടെ സ്ഥാപകന്‍ കിഷോര്‍ ബിയാനി ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടെയില്‍ ശൃഖലകള് പൂര്‍ണമായി മുകേഷ് അംബാനിക്ക് വിറ്റു.
റീടെയില്‍ ശൃഖലകള്‍ക്ക് പുറമെ ഹോള്‍സെയില്‍, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിങ് ബിസിനസുകളും റിലയന്‍സിന് കൈമാറാന്‍ ധാരണയുണ്ട്. എന്തായാലും ഈ നീക്കമാണ് ആമസോണ്‍ തടഞ്ഞിരിക്കുന്നത്. വിഷയത്തില്‍ അന്തിമതീരുമാനം വരുന്നതുവരെ ഫ്യൂച്ചര്‍ ഗ്രൂപ്പും റിലയന്‍സും തമ്മിലെ ഇടപാട് നടക്കില്ല. തങ്ങളുമായുള്ള കരാര്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ലംഘിച്ചെന്നാണ് ആമസോണിന്റെ വാദം.
ഇതേസമയം, ഫ്യൂച്ചര്‍ ഗ്രൂപ്പിനെ കൈക്കലാക്കുന്നതോടെ റീടെയില്‍ ബിസിനസില്‍ കുത്തക സ്ഥാപിക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. നിലവില്‍ 1 ലക്ഷം കോടി ഡോളര്‍ മതിപ്പുവിലയുണ്ട് രാജ്യത്തെ റീടെയില്‍ വിപണികള്‍ക്ക്. ഈ അവസരത്തില്‍ ഫ്യൂച്ചര്‍ റീടെയില്‍ സ്റ്റോറുകള്‍ റിലയന്‍സിന്റെ കുതിപ്പിന് വേഗം പകരും. പച്ചക്കറികള്‍ മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കളും തുണിത്തരങ്ങളും വില്‍ക്കുന്ന വിപുലമായ ശൃഖലകള് ഫ്യൂച്ചര്‍ ഗ്രൂപ്പിന് ഇന്ത്യയിലുണ്ട്.
എന്തായാലും ഫ്യൂച്ചര്‍ ഗ്രൂപ്പും ആമസോണും തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇരു കമ്പനികളുടെയും ഓരോ പ്രതിനിധി ഉള്‍പ്പെടുന്ന മൂന്നംഗ സമിതി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സമിതിയിലെ മൂന്നാമത്തെ വ്യക്തി നിഷ്പക്ഷനായിരിക്കും. 90 ദിവസത്തിനകം അന്തിമതീരുമാനം എടുക്കാനാണ് ഇപ്പോള്‍ നീക്കം. കൊവിഡ് കാലത്ത് സംഭവിച്ച 7,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് ബിസിനസ് വില്ക്കാന് കിഷോര്‍ ബിയാനിയെ നിര്‍ബന്ധിതനാക്കിയത്. കൊവിഡ് ഭീതിയും തുടര്‍ന്നുള്ള ലോക്ക്ഡൗണും ബിസിനസിനെ സാരമായി ബാധിച്ചു. ആദ്യ മൂന്നു നാലു മാസംകൊണ്ടുതന്നെ കമ്പനിക്ക് 7,000 കോടിയോളം രൂപയുടെ വരുമാനനഷ്ടമുണ്ടായെന്ന് ബിയാനി അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി.
നിലവില്‍ രാജ്യത്തെമ്പാടുമായി 1,550 സ്റ്റോറുകള്‍ ഫ്യൂച്ചര്‍ റീടെയിലിനുണ്ട്. ബിഗ്ബസാര്‍, എഫ്ബിബി, ഫുഡ്ഹാള്‍, ഈസിഡേ, ഹെറിറ്റേജ് ഫ്രെഷ്, ഡബ്ല്യുഎച്ച്സ്മിത്ത് എന്നിവ ഇതില്‍ ഉള്‍പ്പെടും. 354 സ്റ്റോറുകള്‍ ഫ്യൂച്ചര്‍ ലൈഫ്റ്റ്സ്റ്റൈല്‍ ഫാഷനും ഇന്ത്യയിലുണ്ട്. എന്തായാലും റിലയന്‍സില്‍ നിന്നുള്ള നിക്ഷേപം കടബാധ്യതകള്‍ തീര്‍ക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ബിയാനിയെ സഹായിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications