കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്ദ്ധനവുണ്ടാവുകയാണ്. നിങ്ങള്‍ കൊവിഡ് 19 പോസിറ്റീവായി സ്ഥിരീകരിക്കുകയാണെങ്കില്‍, കുറഞ്ഞപക്ഷം ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കായി തയ്യാറാകുന്നതാണ് നല്ലത്. അടുത്തിടെ, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, ഒരു കൊവിഡ് 19 സംരക്ഷണ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിരുന്നു. നിങ്ങള്‍ വൈറസിന് പോസിറ്റീവ് ആണെന്ന് പരിശോധിക്കുന്ന പക്ഷം അഷ്വേര്‍ഡ് തുകയുടെ 100 ശതമാനം വരെ ഈ ഇന്‍ഷുറന്‍സ് പദ്ധതി വാഗ്ദാനം ചെയ്യുന്നു.
വൈറസ് ബാധ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിന് ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ പതിവ് ജോലി തുടരാന്‍ സാധിക്കാത്തതിനാല്‍, അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഈ തുക നിങ്ങളെ സഹായിക്കും. പോളിസി വാങ്ങിയതിനു ശേഷം നിങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെങ്കില്‍, അഷ്വേര്‍ഡ് തുകയുടെ 50 ശതമാനം ക്വാറന്റീന് കാലയളവില്‍ പോളിസി വാഗ്ദാനം ചെയ്യും. ഈ പോളിസി വാങ്ങിയതു മുതല്‍ ഒരു വര്‍ഷത്തേക്ക് വരെ സാധുവായി തുടരും. കൂടാതെ, 15 ദിവസത്തെ കാത്തിരിപ്പ് കാലാവധിയുമുണ്ട്.

പോളിസി സ്വന്തമാക്കിയ 15 ദിവസത്തിനുള്ളില്‍ നിങ്ങള്‍ കൊവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍, നിങ്ങളുടെ പോളിസിക്കെതിരെ നിങ്ങള്‍ക്ക് ഒരു ക്ലെയിമും ലഭിക്കില്ലെന്നതാണ് ഇതിനര്‍ഥം. പ്രസ്തുത പോളിസിയില്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പരമാവധി തുക രണ്ട് ലക്ഷം രൂപയും ഏറ്റവും കുറഞ്ഞ തുക 25,000 രൂപയുമാണ്. 3-60 വയസിനുമിടയില്‍ പ്രായമുള്ള ആര്‍ക്കും ഈ പോളിസി സ്വന്തമാക്കാവുന്നതാണ്. ചികിത്സാ ചെലവ് കണക്കിലെടുക്കാതെ ഒരു വ്യക്തിക്ക് ഒരു വലിയ പോളിസി വാഗ്ദാനം ചെയ്യുന്നതിലൂടെ ഈ മഹാമാരി ആ വ്യക്തിക്ക് വരുത്തുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ രാകേഷ് ജെയിന് പ്രസ്താവനയില്‍ അറിയിച്ചു.
അടിസ്ഥാ പോളിസിക്ക് പുറമെ, വരുമാന നഷ്ടം അല്ലെങ്കില്‍ തൊഴില്‍ നഷ്ടം എന്നിവയ്ക്കായി പ്രത്യേക ആഡ്-ഓണ്‍ കവറുകള്‍ വാങ്ങാനുള്ള ഓപ്ഷനും നിലവിലുണ്ട്. ഈ ആഡ്-ഓണ്‍ കവറിനായി അധിക പ്രീമിയം ഈടാക്കും. നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു ആഡ്-ഓണ്‍, 'ട്രാവല്‍ എക്സ്ക്ലൂഷന് റിമൂവല്‍' ആണ്. ഇത് 45 ദിവസത്തെ യാത്രാ ഒഴിവാക്കല്‍ നയത്തിന് ഇളവ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കൊവിഡ് 19 പോസിറ്റീവ് ആണെന്ന് പരിശോധിച്ച് തെളിയുന്ന പക്ഷം, ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിക്ക് 100 ശതമാനം ക്ലെയിം ചെയ്യാന്‍ പ്രാപ്തമാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications