ജിയോ പ്ലാറ്റ്‌ഫോം നിക്ഷേപത്തിലൂടെയും അവകാശ ഓഹരി വിൽപ്പനയിലൂടെയും നിക്ഷേപകരിൽ നിന്ന് 1.68 ലക്ഷം കോടി രൂപ സമാഹരിച്ച റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കമ്പനി ഇപ്പോൾ കടക്കെണിരഹിതമാണെന്ന് പ്രഖ്യാപിച്ചു. 2021 മാർച്ച് 31 ന് മുമ്പായി കമ്പനിയെ കടരഹിതമാക്കി മാറ്റുമെന്ന ഓഹരി ഉടമകളോടുള്ള എന്റെ വാഗ്ദാനം താൻ നിറവേറ്റിയതായി മുകേഷ് അംബാനി പ്രസ്താവനയിൽ പറഞ്ഞു.
ഇനി കടം ഇല്ല
2020 മാർച്ച് 31 വരെ 161,035 കോടി രൂപയായിരുന്നു ആർഐഎല്ലിന്റെ അറ്റ കടം. 10 ടെക് നിക്ഷേപകരിൽ നിന്ന് 115,693.95 കോടി രൂപയും ആർഐഎല്ലിന്റെ അവകാശ ഓഹരി വിൽപ്പനയിൽ നിന്ന് 53,124.20 കോടി രൂപയുമാണ് കമ്പനി സമാഹരിച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് റിലയൻസ് ഇത്രയും മൂലധനം സമാഹരിച്ചത്. ഇത് ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
നേട്ടം ലോക്ക്ഡൗണിനിടയിൽ
കൊവിഡ് മഹാമാരി മൂലമുണ്ടായ ആഗോള ലോക്ക്ഡൗണിനിടയിലാണ് റിലയൻസ് ഈ നേട്ടം കൈവരിച്ചത് എന്നത് കൂടുതൽ ശ്രദ്ധേയമാണ്. 2021 മാർച്ച് 31 നകം റിലയൻസ് നെറ്റ് ഡെറ്റ് ഫ്രീ ആയി മാറുമെന്ന് കഴിഞ്ഞ വർഷത്തെ എജിഎമ്മിൽ അംബാനി ഓഹരി ഉടമകൾക്ക് വാഗ്ദാനം നൽകിയിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവ ലിസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും അംബാനി സംസാരിച്ചിരുന്നു.
നിക്ഷേപകർ
ഫെയ്‌സ്ബുക്ക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണർമാർ, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബഡാല, എഡിഎ, ടിപിജി, എൽ കാറ്റർട്ടൺ, പിഐഎഫ് എന്നിവയുൾപ്പെടെ പ്രമുഖ ആഗോള നിക്ഷേപകരിൽ നിന്ന് ജിയോ പ്ലാറ്റ്‌ഫോംസ് 115,693.95 കോടി രൂപ സമാഹരിച്ചു. പിഐഎഫിന്റെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഇതുവരെയുള്ള അവസാനത്തെ നിക്ഷേപമാണ്.
അഭിമാനകരമായ നിമിഷം
കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയതിന്റെ അഭിമാനകരമായ അവസരത്തിൽ, റിലയൻസ് അതിന്റെ സുവർണ്ണ ദശകത്തിൽ കൂടുതൽ അഭിലഷണീയമായ വളർച്ചാ ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും സ്ഥാപകനായ ധീരുഭായ് അംബാനിയുടെ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനായി പ്രയത്നിക്കുമെന്നും ഇന്ത്യയുടെ അഭിവൃദ്ധിക്കും സമഗ്രവികസനത്തിനുമുള്ള തങ്ങളുടെ സംഭാവന സ്ഥിരമായി വർദ്ധിപ്പിക്കുന്നതിന് പരിശ്രമിക്കുമെന്നും അംബാനി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, ജിയോയുമായി പങ്കാളികളായ ആഗോള സാമ്പത്തിക നിക്ഷേപക സമൂഹത്തിന്റെ അസാധാരണമായ താത്പര്യം അതിശയിപ്പിച്ചുവെന്നും അംബാനി പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
