വിപണി മൂലധനത്തിന്റെ കാര്യത്തിൽ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തെ 51-ാമത്തെ സ്ഥാപനമായി. ഓയിൽ-ടെലികോം-ടു-റീട്ടെയിൽ ഭീമനായ കമ്പനി വിപണി മൂല്യത്തിൽ 12 ലക്ഷം കോടി കടന്ന് ഈ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യൻ സ്ഥാപനമായി. തിങ്കളാഴ്ച ആർഐഎല്ലിന്റെ ഓഹരി വില 1,947 രൂപയിലെത്തി. 1,784 ബില്യൺ ഡോളറിന്റെ വിപണി മൂലധനത്തോടെ സൗദി അറേബ്യയുടെ അരാംകോയാണ് ഒന്നാം സ്ഥാനത്ത്.
ആപ്പിൾ (1,663 ബില്യൺ ഡോളർ), മൈക്രോസോഫ്റ്റ് കോർപ്പറേഷൻ (1,620 ബില്യൺ ഡോളർ), ആമസോൺ (1,596 ബില്യൺ ഡോളർ), ആൽഫബെറ്റ് (1,052 ബില്യൺ ഡോളർ). എന്നിവയാണ് പട്ടികയിലെ മുൻനിരക്കാർ. മികച്ച 50 കമ്പനികളുടെ പട്ടികയിൽ 34 കമ്പനികൾ അമേരിക്കയിൽ നിന്നുള്ളവയും 9 കമ്പനികൾ ഏഷ്യൻ മേഖലയിൽ നിന്നുള്ളവയുമാണ്. ഏഷ്യയിൽ ഒൻപതാം സ്ഥാനത്താണ് ജിയോ ഓപ്പറേറ്റർ, തൊട്ടുപിന്നിൽ ടെൻസെന്റ്,ടിഎസ്എംസി, സാംസങ്, ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന, പിംഗ് ആൻ, ചൈന കൺസ്ട്രക്ഷൻ ബാങ്ക്, ടൊയോട്ട മോട്ടോഴ്സ് തുടങ്ങിയവാണ് ഏഷ്യയിലെ മുൻ നിര കമ്പനികൾ.

റിലയൻസ് ഇൻഡസ്ട്രീസ് മാർച്ച് 23 ലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 123.5 ശതമാനം നേട്ടം കൈവരിച്ചു. നിഫ്റ്റി 50 ലെ ഏറ്റവും താഴ്ന്ന മൂല്യത്തിൽ നിന്ന് ഇരട്ടി മൂല്യം നേടിയ ഏക കമ്പനിയാണ് റിലയൻസ്. ഏപ്രിൽ 22 മുതൽ 1.18 ലക്ഷം കോടി രൂപ സമാഹരിച്ച റിലയൻസിന്റെ ഡിജിറ്റൽ സ്ഥാപനമാണ് ജിയോ പ്ലാറ്റ്‌ഫോംസ്. ഫെയ്‌സ്ബുക്ക്, എൽ കാറ്റർട്ടൺ, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, സിൽവർ ലേക്ക്, ജനറൽ അറ്റ്ലാന്റിക് എന്നിവിടങ്ങളിൽ നിന്ന് റിലയൻസിന് ഇതിനകം 73,636.43 കോടി രൂപ സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു.
ഈ നിക്ഷേപങ്ങളിലൂടെ മുകേഷ് അംബാനി ഗ്രൂപ്പ് കമ്പനിയുടെ 2021 മാർച്ച് 31 ന് ലക്ഷ്യമിട്ടിരുന്ന തീയതിക്ക് മുമ്പായി അറ്റ കടബാധ്യതയില്ലാതായി.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
