മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ റീട്ടെയിൽ ബിസിനസിനായി പ്രാരംഭ പബ്ലിക് ഓഫറിംഗിന് (IPO) തയ്യാറെടുക്കുന്നു. അതിനാൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ എല്ലാ ഫാസ്റ്റ് ഉപഭോക്തൃ ഉത്പന്നങ്ങളുടെ (FMCG) ബ്രാൻഡുകളും ഒരു പുതിയ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപഭോക്തൃ സ്ഥാപനത്തിലേക്ക് മാറ്റുന്നു. ഇത് പുതിയ വളർച്ചക്കുള്ള തുടക്കമായി കണക്കാക്കാം.
ഉപഭോക്താക്കളുടെ കുറവും, സ്റ്റോർ ശൃംഖലയിലെ നവീകരണവും മൂലം 2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മോശം പ്രകടനം കാഴ്ച വെച്ചിരുന്നു. ഇതോടെ റിലയൻസിന്റെ റീട്ടെയിൽ ബിസിനസിൽ പുരോഗതി ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ മാറ്റം.
റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്, റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്, റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന വസ്ത്രങ്ങൾ, ഫാഷൻ, ഭക്ഷണം, പാനീയങ്ങൾ തുടങ്ങിയ ബ്രാൻഡുകൾ ന്യൂ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് അല്ലെങ്കിൽ ആർസിപിഎൽ എന്നതിലേക്ക് മാറ്റുമെന്ന് ജൂൺ 25 ലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു.
"റീട്ടെയിൽ ബിസിനസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പ്രത്യേക ശ്രദ്ധയും വൈദഗ്ധ്യവും ആവശ്യമുള്ള ഒരു വലിയ ബിസിനസ്സാണ്," റിലയൻസ് കമ്പനികൾ എൻസിഎൽടിയിൽ സമർപ്പിച്ച ഫയലിംഗിൽ പറഞ്ഞു.

മൂലധനാധിഷ്ഠിത ഉപഭോക്തൃ ഉൽപ്പന്ന ബിസിനസിന് വ്യത്യസ്ത നിക്ഷേപകരെ ആകർഷിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ഫയലിംഗിൽ പറയുന്നു. ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന റീട്ടെയിൽ ബിസിനസിന് ഇത് കൂടുതൽ ശ്രദ്ധ നൽകുമെന്നും ഫയലിംഗിൽ കൂട്ടിച്ചേർത്തു.
കാമ്പ (സോഫ്റ്റ് ഡ്രിങ്കുകൾ), ഇൻഡിപെൻഡൻസ് (പാക്കേജ് ചെയ്ത പലചരക്ക് സാധനങ്ങൾ), റാവൽഗാവ് (മിഠായി), എസ്‌ഐഎൽ (ജാമുകളും സോസുകളും), സോസ്യോ (പ്രാദേശിക പാനീയങ്ങൾ), വെൽവെറ്റ് (ഷാംപൂകൾ) തുടങ്ങിയ ബ്രാൻഡുകൾ ഇനി മുതൽ ന്യൂ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡിനു കീഴിൽ പ്രവർത്തിക്കും. ഇവയെല്ലാം റിലയൻസിൻ്റെ പ്രധാന ബ്രാൻഡുകളാണ്. ഇതിൽ കാമ്പ എന്ന ബ്രാൻഡ് വെറും രണ്ട് വർഷം കൊണ്ടാണ് വമ്പൻ ലാഭം നേടിയത്.
2022 നവംബറിൽ ആരംഭിച്ചതിനുശേഷം റിലയൻസിന്റെ എഫ്എംസിജി വിഭാഗം അതിവേഗം വളർന്നു. 2025 സാമ്പത്തിക വർഷത്തോടെ 11,450 കോടി രൂപയാണ് വരുമാനം നേടിയത്. ഇന്ത്യയിലെ 600 ദശലക്ഷം ഉപഭോക്താക്കളെ ലക്ഷ്യമിട്ട്, 2027 ആകുമ്പോഴേക്കും 1 ദശലക്ഷത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. മാത്രമല്ല കമ്പനി വൻതോതിൽ നിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്.
എഫ്എംസിജി ബിസിനസ് പുനഃസംഘടന
റീട്ടെയിൽ ഡിവിഷനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി FMCG പ്രവർത്തനങ്ങളെ വേർതിരിക്കുന്നത് ഓഹരി മൂല്യനിർണയം മെച്ചപ്പെടുത്താൻ സഹായിച്ചേക്കും. സമീപകാല റിലയൻസ് ഇൻഡസ്ട്രീസ് ഡാറ്റ അനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് വെഞ്ച്വേഴ്സ് ലിമിറ്റഡ് (RRVL)-ൻ്റെ മൂല്യം 100 ബില്യൺ ഡോളറിൽ കൂടുതലാണ്. ഇത് ഭാവിയിൽ ഓഹരി വിപണിയിലേക്കുള്ള യാത്രയിൽ വലിയ മുന്നേറ്റം നടത്താൻ സഹായിക്കും.
റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് (RRL), റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (RCPL) എന്നിവ RRVL-ൻ്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. RRVL റീട്ടെയിൽ ബിസിനസ് ഹോൾഡിംഗ് കമ്പനിയായി പ്രവർത്തിക്കുകയും റിലയൻസ് ഇൻഡസ്ട്രീസിന് കീഴിൽ നേരിട്ട് പ്രവർത്തിക്കുകയും ചെയ്യുന്നു.
പുതിയ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്
എഫ്എംസിജി ഉൽപ്പന്നങ്ങളിലെ ഈ മാറ്റം നാല് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ആദ്യമായി RRLൻ്റെ എഫ്എംസിജി ബ്രാൻഡുകൾ കുറഞ്ഞ വിൽപ്പനയിലൂടെ മാതൃ കമ്പനിയായ RRVL- ലേക്ക് മാറ്റും. പിന്നീട് റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് വെഞ്ച്വേഴ്സ് ലിമിറ്റഡുമായി ലയിപ്പിക്കും. അതിനു ശേഷം ഏകീകൃത "കൺസ്യൂമർ ബ്രാൻഡ് ബിസിനസ്സ്" RRVL-ൽ നിന്ന് വേർപെടുത്തി നിലവിൽ പ്രവർത്തനരഹിതമായ ടിര ബ്യൂട്ടി ലിമിറ്റഡിലേക്ക് മാറ്റും. തുടർന്ന് ടിര ബ്യൂട്ടിയെ ന്യൂ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (New RCPL) എന്ന നിലയിലേക്ക് ഉയർത്തും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
