ഇന്ത്യയിലെ തിളങ്ങുന്ന ഓഹരികളിലൊന്നാണ് വിപണി മൂലധനത്തില്‍ മുന്നില്‍ നില്ക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രിസ്. മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ കമ്പനി പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ആ യാത്രയ്ക്കൊപ്പം ചേരാന്‍ ചെറുകിട നിക്ഷേപകരെ പ്രചോദിപ്പിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനം പ്രഭുദാസ് ലിലാദര്‍.

നിലവില്‍ 1432 രൂപയുള്ള ഓഹരി, വരും ദിവസങ്ങളില്‍ 1688 രൂപയിലേയ്ക്ക് കുതിക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ആയ റിലയന്‍സിന്റ പ്രവര്‍ത്തന മേഖലകള്‍ എണ്ണ ശുദ്ധീകരണം, ടെലികോം, റീട്ടെയില്‍ വ്യാപാരം, പുനരുത്പാദന ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നു. ഈ മേഖലകളെല്ലാം വളര്‍ച്ചയെ സഹായിക്കും.
സ്ഥിരതയോടെ ഒ2സി വിഭാഗം
ഓയില്‍ ടു കെമിക്കല്‍ (ഒ2സി) വിഭാഗം സ്ഥിരത നിലനിര്‍ത്തും. അസംസ്കൃത എണ്ണ സംസ്ക്കരിച്ച് പെട്രോളും ഡീസലും മറ്റ് രാസവസ്തുക്കളുമാക്കുന്ന വിഭാഗമാണിത്.
കുറഞ്ഞവിലയില്‍ അസംസ്കൃത എണ്ണ കരസ്ഥമാക്കാനും ഡീസലാക്കി മാറ്റി അത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനും ഇവര്‍ക്കാകും. ഇത് ലാഭത്തില്‍ പ്രതിഫലിക്കും.
അതേസമയം ആഗോള വിപണിയിലെ ഉയര്‍ന്ന മത്സരം കാരണം രാസവസ്തുക്കളുടെ വിഭാഗം പച്ചപിടിക്കാന്‍ കൂടുതല്‍ കാലം വേണ്ടിവരും. ദീര്‍ഘകാലത്തില്‍ ഈ ബിസിനസും മെച്ചപ്പെടുമെന്ന് ബ്രോക്കറേജ് പറഞ്ഞു.
മറ്റ് രാഷ്ട്രങ്ങളില്‍ ഫാക്ടറികള്‍ അടച്ചുപൂട്ടുന്ന പ്രവണത ചൂണ്ടിക്കാട്ടിയാണ് നിഗമനം.
ജിയോ വളര്‍ച്ച തുടരും
രാജ്യത്തെ ഏറ്റവും സ്ബ്സ്കൈബര്മാരുള്ള ടെലികോം കമ്പനി, 'ജിയോ' വളര്‍ച്ച തുടരും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചാ എഞ്ചിനെന്നാണ് 'ജിയോ' വിശേഷിപ്പിക്കപ്പെടുന്നത്.
ജിയോയുടെ 5 ജി സേവനങ്ങളും വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനവും വന്‍തോതില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു.
റീട്ടെയില്‍ ബിസിനസ്സ്
റിലയന്‍സ് റീട്ടെയിലിന്റെ വരുമാനവും പ്രവര്‍ത്തന ലാഭവും മുഖ്യ എതിരാളികളായ ടൈറ്റന്, ഡീമാര്‍ട്ട് എന്നിവയെ അപേക്ഷിച്ച് കുറവാണ്. ഭക്ഷ്യവസ്തുക്കളോടൊപ്പം കമ്പനി ഇപ്പോള്‍
ആഭരണ, ഫാഷന്‍ ഉത്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാവിയില്‍ എതിരാളികള്‍ക്കൊപ്പമെത്താന്‍ കമ്പനിയ്ക്കാകും.
മൂല്യനിര്‍ണ്ണയം; ലക്ഷ്യവില
2027, 2028 സാമ്പത്തിക വര്‍ഷങ്ങളില്‍ കണക്കാക്കുന്ന പ്രവര്‍ത്തന ലാഭത്തിന്റെ 11.1 മടങ്ങും 9.9 മടങ്ങും നിരക്കിലാണ് കമ്പനി ഇപ്പോള്‍ വിലമതിക്കപ്പെടുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് 1688 രൂപ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications