മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 10 ലക്ഷം കോടി രൂപയുടെ വിപണി മൂലധനത്തിലെത്തിയ ആദ്യത്തെ ഇന്ത്യൻ കമ്പനിയായി. രാവിലത്തെ വ്യാപാരത്തിലാണ് ആർഐഎല്ലിന്റെ വിപണി മൂലധനം 10 ലക്ഷം കോടി രൂപ കടന്നത്. വ്യാപാരം ആരംഭിച്ചപ്പോൾ 0.75 ശതമാനം ഉയർന്ന് ഓഹരി വില 1,581 രൂപയിലെത്തി. രാവിലെ 10:30 വരെ ആർഐഎൽ ഓഹരികൾ 0.50 ശതമാനം ഉയർന്ന് 1,577.85 രൂപയിലെത്തിയിരുന്നു.
ഒമ്പത് കോടി രൂപയിൽ നിന്ന് 10 ലക്ഷം കോടി രൂപയിലേക്ക് കുതിക്കാൻ കമ്പനിയ്ക്ക് 22 ദിവസമാണ് എടുത്തത്. എട്ട് ലക്ഷം കോടിയിൽ നിന്ന് 9 ലക്ഷം കോടി വരെ ഉയരാൻ 20 സെഷനുകളാണ് എടുത്തത്. ആർഐഎൽ ഓഹരികൾ 40 ശതമാനം ഉയർന്നതോടെ, 2019 ൽ മുകേഷ് അംബാനിയുടെ സമ്പത്ത് ഇതുവരെ 15.7 ബില്യൺ ഡോളർ ഉയർന്നു. ഇത് ആഗോളതലത്തിൽ ശതകോടീശ്വരന്മാർക്കിടയിലെ ഏഴാമത്തെ ഉയർന്ന നേട്ടമാണ്.

റിലയൻസിന് തൊട്ടു പിന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ആണുള്ളത്. 7,84,210.88 കോടി രൂപയാണ് ടാറ്റയുടെ വിപണി മൂല്യം. ഇന്ന് രാവിലെ ടിസിഎസ് ഓഹരികൾ 1.78 ശതമാനം ഉയർന്നിരുന്നു.
2016 ൽ ടെലികോം സംരംഭമായ ജിയോ ആരംഭിക്കന്നതിന് മുമ്പ് വർഷങ്ങളോളം റിലയൻസിനേക്കാൾ ഏറെ മുന്നിലായിരുന്നു ടിസിഎസ്. കഴിഞ്ഞ മാസം, 9 ലക്ഷം കോടി രൂപയുടെ വിപണി മൂല്യത്തിലെത്തിയ ആദ്യത്തെ ഇന്ത്യൻ സ്ഥാപനമായി ആർഐഎൽ മാറിയിരുന്നു. വിപണി മൂല്യം എട്ട് ലക്ഷം കോടി രൂപ കടന്ന ആദ്യ ആഭ്യന്തര സ്ഥാപനമായി റിലയൻസ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മാറിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications