ലോകത്തെ പ്രമുഖ ഇവന്റ്, ടാലന്റ് മാനേജ്മെന്റ് കമ്പനികളില്‍ ഒന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ ഐഎംജി (ഇന്റര്‍നാഷണല്‍ മാനേജ്മെന്റ് ഗ്രൂപ്പ്). ഇന്ത്യയില്‍ റിലയന്‍സുമായി സഹകരിച്ച് ഐഎംജി - റിലയന്‍സ് ലിമിറ്റഡ് കമ്പനിയായി ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഐഎംജി - റിലയന്‍സ് ലിമിറ്റഡില്‍ നിക്ഷേപം ഉയര്‍ത്തുകയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇതിന്റെ ഭാഗമായി സ്പോര്‍ട്സ് മാനേജ്മെന്റ് വിഭാഗമായ ഐഎംജി വേള്‍ഡ്വൈഡ് എല്‍എല്‍സിയെ റിലയന്‍സ് മൊത്തമായി വാങ്ങും. 52.08 കോടി രൂപയുടേതാണ് കരാര്‍.

നിലവില്‍ ഐഎംജി വേള്‍ഡ്വൈഡ്, ഐഎംജി സിംഗപ്പൂര്‍ എന്നീ കമ്പനികള്‍ക്ക് ഐഎംജി - റിലയന്‍സ് കൂട്ടുകെട്ടില്‍ 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇതില്‍ ഐഎംജി വേള്‍ഡ്വൈഡിനെ സ്വന്തമാക്കി പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് റിലയന്‍സിന്റെ നീക്കം. ഡിസംബര്‍ 31 -നകം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് റിലയന്‍സ് അറിയിച്ചിട്ടുണ്ട്. 2010 -ലാണ് ഐഎംജി - റിലയന്‍സ് കൂട്ടുകെട്ടിന് ഇന്ത്യയില്‍ തുടക്കമാവുന്നത്. ഇന്ത്യയില്‍ വന്‍കിട കായിക, വിനോദ, ഫാഷന്‍ പരിപാടികള്‍ നടത്തുന്ന പ്രധാന ഇവന്റ് മാനേജ്മെന്റ് സംരംഭങ്ങളില്‍ ഒന്നാണ് ഐഎംജി - റിലയന്‍സ് ലിമിറ്റഡ്.
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, മഹാരാഷ്ട്ര ഓപ്പണ്‍ (മുന്പറിയപ്പെട്ടിരുന്നത് എയര്‍സെല്‍ ചെന്നൈ ഓപ്പണ്‍) ഉള്‍പ്പെടെയുള്ള കായിക ടൂര്‍ണമെന്റുകള്‍ക്ക് കമ്പനി ചുക്കാന്‍ പിടിക്കുന്നുണ്ട്. പ്രസിദ്ധമായ ലാക്മി ഇന്ത്യാ ഫാഷന്‍ വീക്ക് സംഘടിപ്പിക്കുന്നതും ഇവര്‍തന്നെ. രാജ്യത്തെ ബാസ്കറ്റ്ബോള്‍ ഫെഡറേഷനുമായും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായും ഐഎംജി - റിലയന്‍സ് ലിമിറ്റഡിന് സഹകരണമുണ്ട്.
ക്രിക്കറ്റ് ഓസ്ട്രേലിയയുമായാണ് കമ്പനി ഏറ്റവുമൊടുവിലായി കരാര്‍ ഒപ്പിട്ടത്. ഓസ്ട്രേലിയക്ക് പുറത്ത് ഓസ്ട്രേലിയയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യാനും പരസ്യം പിടിക്കാനും ഐഎംജി - റിലയന്‍സ് അനുമതി നേടിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 181.70 കോടി രൂപയാണ് കമ്പനി മൊത്തം വിറ്റുവരവ് കണ്ടെത്തിയത്. ഇതില്‍ 16.35 കോടി രൂപ അറ്റാദായം കുറിക്കാനും കമ്പനിക്ക് സാധിച്ചു. 16.35 കോടി, 19.25 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ ഐഎംജി - റിലയന്‍സ് നേടിയ അറ്റാദായം.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
