മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ 43-ാമത് വാർഷിക പൊതുയോഗം കമ്പനിയുടെ അടുത്തിടെ ആരംഭിച്ച വീഡിയോ കോൺഫറൻസിംഗ് സേവനമായ ജിയോമീറ്റ് ഉപയോഗിച്ച് ആരംഭിച്ചു. കമ്പനിയുടെ ആദ്യത്തെ ഓൺലൈൻ എജിഎം ആണ് ഇത്തവണത്തേത്. റിലയൻസ് കൈവരിച്ച പ്രധാന നേട്ടങ്ങൾ അറിയാം.
നിക്ഷേപം
ഏപ്രിൽ 22 മുതൽ റിലയൻസ് അതിന്റെ അനുബന്ധ കമ്പനിയായ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന്റെ 25.24 ശതമാനം ഓഹരികൾ 1,18,318.45 കോടി രൂപയ്ക്ക് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള വമ്പൻ നിക്ഷേപകർക്ക് വിറ്റിരുന്നു. സൗദി അരാംകോയുമായുള്ള ആർഐഎല്ലിന്റെ ഓയിൽ-ടു-കെമിക്കൽസ് ഇടപാടിനെക്കുറിച്ചും ഫെയ്‌സ്ബുക്കുമായുള്ള ഇടപാടിനെത്തുടർന്ന് ജിയോമാർട്ടിന്റെ പദ്ധതിയെക്കുറിച്ചും നിക്ഷേപകർ വ്യക്തതയ്ക്കായി കാത്തിരുന്ന വാർഷിക പൊതുയോഗമാണ് ഇത്തവണത്തേത്. മാർച്ച് പകുതി മുതൽ റിലയൻസിന്റെ ഓഹരികൾ 120 ശതമാനത്തിലധികം ഉയർന്നതിനാൽ, ആഗോളതലത്തിൽ വ്യാപാരം നടത്തുന്ന ഏറ്റവും മികച്ച 50 കമ്പനികളുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഇടം നേടി.
കൊറോണ പ്രതിസന്ധി
ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സംഭവമാണ് കൊറോണ പ്രതിസന്ധിയെന്നും എന്നിരുന്നാലും, കോവിഡ് പ്രതിസന്ധിക്കുശേഷം ഇന്ത്യയും ലോകവും വേഗത്തിൽ പുരോഗതി കൈവരിക്കുമെന്നതിൽ സംശയമില്ലെന്നും ആർഐഎൽ ചെയർമാൻ മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. 150 ബില്യൺ ഡോളറിന്റെ വിപണി മൂല്യമുള്ള ആദ്യത്തെ ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറിയെന്നും ആർഐഎൽ ചെയർമാൻ മുകേഷ് അംബാനി.
ലക്ഷ്യം കൈവരിച്ചു
കഴിഞ്ഞ വർഷത്തെ വാർഷിക പൊതുയോഗത്തിൽ കമ്പനിയെ കടബാധ്യതയില്ലാത്തതാക്കി തീർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം വളരെ നേരത്തെ പൂർത്തീകരിച്ചുവെന്ന് റിപ്പോർട്ടുചെയ്യുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും മുകേഷ്ം അബാനി വ്യക്തമാക്കി. ഇന്ത്യയുടെ ഏറ്റവും വലിയ അവകാശ ഓഹരി വിൽപ്പന റിലയൻസ് പൂർത്തിയാക്കിയെന്നും ആർഐഎൽ ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.
ഗൂഗിൾ നിക്ഷേപം
ജിയോ പ്ലാറ്റ്‌ഫോമിലെ 7.7 ശതമാനം ഓഹരികൾക്കായി ഗൂഗിൾ 33,737 കോടി നിക്ഷേപിക്കുമെന്ന് ആർഐഎൽ ചെയർമാൻ മുകേഷ് അംബാനി എജിഎമ്മിൽ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
