ഇന്ത്യ 5ജി ടെക്നോളജിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. രാജ്യത്ത് അതിവേഗ 5ജി സാങ്കേതികവിദ്യ സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ കൊടിയും പിടിച്ച് മുന്നില്‍ നില്ക്കുന്നു. ഇന്ത്യയില്‍ 5ജി ടെക്നോളജി നടപ്പിലാക്കാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു. അടുത്തിടെ നടന്ന പ്രാഥമികഘട്ട പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ ഒരു ജിബി ഡാറ്റ വേഗം കൈവരിക്കാന്‍ ജിയോയ്ക്ക് സാധിച്ചതായാണ് വിവരം. വരും മാസങ്ങളില്‍ ഉയര്‍ന്ന തോതില്‍ 5ജി സാങ്കേതികവിദ്യ കമ്പനി പരീക്ഷിക്കും. ഇതേസമയം, സ്പെക്ട്രം ലേലം നടന്നതിന് ശേഷം മാത്രമേ 5ജി സാങ്കേതികവിദ്യ ഔദ്യോഗികമായി ലഭ്യമാക്കുകയുള്ളൂവെന്ന് റിലയന്‍സ് ജിയോ അറിയിച്ചിട്ടുണ്ട്.

പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതുതലമുറ 5ജി സാങ്കേതികവിദ്യയും കുറഞ്ഞ ചിലവില്‍ രാജ്യമെങ്ങും എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റിലയന്‍സ് മേധാവി മുകേഷ് അംബാനി കഴിഞ്ഞദിവസം സൂചിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ 5ജി സേവനദാതാക്കളായി മാറുകയാണ് റിലയന്‍സ് ജിയോയുടെ ലക്ഷ്യം. ഇതുവഴി 2ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 300 ദശലക്ഷം ഉപഭോക്താക്കളെ ജിയോയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് കമ്പനി കരുതുന്നു. വൈകാതെ ഇന്ത്യയെ 2ജി സാങ്കേതികവിദ്യയില്‍ നിന്നും മുക്തമാക്കുകയാണ് തങ്ങളുടെ പ്രഥമലക്ഷ്യമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5ജി സാങ്കേതികവിദ്യ ആദ്യഘട്ടത്തില്‍ 1 ജിബിപിഎസ് വേഗം കാഴ്ച്ചവെച്ചതായി റിലയന്‍സ് ജിയോ തന്നെ അറിയിച്ചിട്ടുണ്ട്.
നിലവില്‍ പുതിയ എംഐഎംഓ (മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട്) സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഒപ്പം 5ജി നെറ്റ്വര്‍ക്ക് വേഗവും പരിധിയും മെച്ചപ്പെടുത്താന്‍ ആവശ്യമായ അനുബന്ധ ഉപകരണങ്ങളും മറ്റും സ്വയം നിര്‍മ്മിക്കാനും ജിയോ ഉദ്ദേശിക്കുന്നു. 5ജി വിപണിയില്‍ ആദ്യമെത്തുക വഴി ആഭ്യന്തര വിപണി കയ്യാളാന്‍ കഴിയുമെന്ന് ജിയോയ്ക്ക് പ്രതീക്ഷയുണ്ട്. ആഭ്യന്തര വിപണി കയ്യടക്കുന്നതിനൊപ്പം 5ജി സാങ്കേതികവിദ്യയും സേവനങ്ങളും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും റിലയന്‍സ് ജിയോയ്ക്ക് ഉദ്ദേശമുണ്ട്.
5ജി സാങ്കേതികവിദ്യ യാഥാര്‍ത്ഥ്യമാകുന്ന പശ്ചാത്തലത്തില്‍ റിലയന്‍സിന്റെ ഡിജിറ്റല്‍ മുഖമായ ജിയോ ഐഓടി (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്) അടിസ്ഥാനപ്പെടുത്തി സ്മാര്‍ട്ട് ഹോം സേവനങ്ങള്‍ ലഭ്യമാക്കും. ആരോഗ്യം, വിദ്യാഭ്യാസം, ചില്ലറ വില്‍പ്പന മേഖലകളിലും സ്മാര്‍ട്ട് സേവനങ്ങള്‍ അവതരിപ്പിക്കാന്‍ കമ്പനി പിന്നണിയില്‍ ആലോചിക്കുന്നുണ്ട്. വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് സ്മാര്‍ട്ട് ഉപകരണങ്ങള്‍ കാറുകളില്‍ സ്ഥാപിക്കാനും റിലയന്‍സ് ജിയോ നീക്കം നടത്തും. നേരത്തെ, ഡിസംബര്‍ പാദത്തില്‍ 15.5 ശതമാനം അറ്റാദായ വളര്‍ച്ച റിലയന്‍സ് ജിയോ കാഴ്ച്ചവെച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
