3 ഡി ആശയവിനിമയം, ഹോളോഗ്രാഫിക് ഉള്ളടക്കങ്ങൾ എന്നിവയ്ക്കായി റിലയൻസ് പുതിയ ജിയോ ഗ്ലാസ് പ്രഖ്യാപിച്ചു. റിലയൻസിന്റെ വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. 3 ഡി അവതാറുകൾ, ഹോളോഗ്രാഫിക് ഉള്ളടക്കം, സാധാരണ വീഡിയോ കോൺഫറൻസിംഗ് സവിശേഷതകൾ എന്നിവ ഉപയോഗിച്ച് വിർച്വൽ സ്‌പേസ് കൂടുതൽ സംവേദക്ഷമമാക്കുകയാണ് പുതിയ ഉൽപ്പന്നത്തിന്റെ ലക്ഷ്യം. ജിയോ ഗ്ലാസിന്റെ ഭാരം വെറും 75 ഗ്രാം ആണ്.
ജിയോ ഗ്ലാസ് പ്രത്യേകതകൾ
വ്യക്തിഗത ഓഡിയോ സംവിധാനം, സ്മാർട്ട്‌ഫോണിലേക്ക് ബന്ധിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഒരു കേബിളും ഗ്ലാസിനൊപ്പം ലഭിക്കും. കൊറോണ പ്രതിസന്ധി സമയത്ത് ജോലികളും കുട്ടികളുടെ വിദ്യാഭ്യാസവും മറ്റും ഓൺലൈനായതോടെ ജിയോ ഗ്ലാസിന്റെ ഉപയോഗം വെർച്വൽ ലോകത്ത് ഇടപെടലുകൾ മികച്ചതാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ജിയോ ഗ്ലാസിൽ 3D അവതാർ ഉപയോഗിക്കാൻ കഴിയും. 3 ഡി ഹോളോഗ്രാമുകളും മറ്റും ഇതുവഴി പങ്കിടാൻ സാധിക്കും.
25 ആപ്ലിക്കേഷനുകൾ
നിലവിൽ 25 ആപ്ലിക്കേഷനുകൾ ജിയോ ഗ്ലാസിൽ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഹോളോഗ്രാഫിക് ഉള്ളടക്കം ഉള്ളതിനാൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഈ ഗ്ലാസ് ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കി.
ഗൂഗിൾ നിക്ഷേപം
ജിയോ പ്ലാറ്റ്‌ഫോംസിൽ റിലയൻസ് ഇൻഡസ്ട്രീസ് ഒരു പുതിയ ഓഹരി ഉടമയെയും കമ്പനി പ്രഖ്യാപിച്ചു. പുതിയ പങ്കാളിയായി കമ്പനി ഗൂഗിളിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെർച്ച് ഭീമനായ ഗൂഗിൾ 33,737 കോടി രൂപ 7.7 ശതമാനം ഓഹരികളിൽ നിക്ഷേപിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. ഇതോടെ റിലയൻസിലെ മൊത്തം നിക്ഷേപം 1,52,056 കോടി രൂപയായി ഉയർന്നു.
മറ്റ് നിക്ഷേപകർ
ഗൂഗിൾ പ്രഖ്യാപനത്തിന് മുമ്പ് റിലയൻസ് ഇൻഡസ്ട്രീസ് 1,18,318.45 കോടി രൂപയുടെ ഓഹരികൾ ഇതിനകം വിറ്റിരുന്നു. അതിൽ ഫേസ്ബുക്ക് പോലുള്ള വമ്പൻ നിക്ഷേപകരും ഉൾപ്പെടുന്നു. ലോക്ക്ഡൌൺ അനിശ്ചിതത്വത്തിൽ മിക്ക കമ്പനികളുടെയും ഓഹരി മൂല്യത്തെ ബാധിച്ചുവെങ്കിലും മാർച്ച് പകുതിയോടെ ലോക്ക്ഡൌൺ ആരംഭിച്ചതുമുതൽ റിലയൻസ് ഇൻഡസ്ട്രീസിന് 120% വർദ്ധനവുണ്ടായി. ചിപ്സെറ്റ് നിർമ്മാതാക്കളായ ഇന്റൽ, ക്വാൽകോം എന്നിവയും അടുത്തിടെ ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപം നടത്തിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
