ദില്ലി: എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും എതിരെ ട്രായിക്ക് മുന്നില്‍ പരാതിയുമായി റിലയന്‍സ് ജിയോ. ജിയോയുടെ സബ്സ്ക്രൈബര്‍മാരുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലാണ് കമ്പനി തങ്ങളുടെ എതിരാളികള്‍ക്ക് എതിരെ ട്രായിക്ക് പരാതി നല്‍കിയിരിക്കുന്നത്. സമീപകാലത്തായി നിരവധി പേരാണ് ജിയോ കണക്ഷന് ഉപയോഗിക്കുകയും മറ്റ് നെറ്റ്വര്ക്കുകളിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുകയും ചെയ്തിരിക്കുന്നത്.
ഇത്തരമൊരു മാറ്റം ഉണ്ടാകുന്നത് ജിയോയ്ക്ക് എതിരെ തെറ്റിദ്ധാരണ പരത്തുന്നത് കാരണമാണ് എന്നാണ് ജിയോ പരാതി നല്‍കിയിരിക്കുന്നത്. വിപണി പിടിക്കാന്‍ വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും തെറ്റായ വഴികള്‍ സ്വീകരിക്കുന്നു എന്നാണ് ജിയോയുടെ പരാതി. വ്യാജ പ്രചാരണങ്ങള്‍ വഴി ആളുകളെ ജിയോയില്‍ നിന്നും മറ്റ് നമ്പറുകളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നും അതിനാല്‍ ഇരുകമ്പനികള്‍ക്കും എതിരെ നടപടി വേണം എന്നുമാണ് ട്രായിയോട് ജിയോ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ദില്ലി അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ സമരത്തിലാണ്. വലിയ ജനപിന്തുണയാണ് കര്‍ഷകരുടെ സമരത്തിന് ലഭിക്കുന്നത്. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം പാസ്സാക്കിയത് റിലയന്‍സ് പോലുളള വന്‍കിട കമ്പനികള്‍ക്ക് വേണ്ടിയാണ് എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇത്തരത്തിലുളള പ്രചാരണമാണ് ജിയോയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.
ജിയോ അടക്കം റിലയന്‍സ് പോലുളള വന്‍കിട കുത്തക ഭീമന്മാരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന് നടത്തുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ നടത്താന്‍ ഏജന്റുമാരെയും റീട്ടെയ്ലര്‍മാരെയും വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് ജിയോ പരാതിപ്പെടുന്നത്. ജിയോ നല്കുന്ന സേവനങ്ങളെ കുറിച്ച് ആര്‍ക്കും പരാതി ഇല്ല. കാരണം കാണിക്കാതെയാണ് നിരവധി പേര് നമ്പര്‍ പോര്‍ട്ട് ചെയ്യണം എന്ന ആവശ്യവുമായി മുന്നോട്ട് വരുന്നത് എന്നും ജിയോ പരാതിയില്‍ പറയുന്നു.
500 മില്യണ്‍ സബ്സ്ക്രൈബര്‍മാരെയാണ് ലക്ഷ്യമിടുന്നത് എന്ന് ജിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. 2020 സെപ്റ്റംബറോട് കൂടി തന്നെ 404 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ നേടിയിരുന്നു. ജിയോ സെപ്റ്റംബറില്‍ 1.46 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ നേടിയിരുന്നു. അതേസമയം എയര്‍ടെല്‍ നേടിയത് 3.78 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ ആണ്. എയര്‍ടെല്‍ ആഗസ്റ്റില്‍ 2.9 മില്യണ്‍ സബ്സ്ക്രൈബര്‍മാരെ നേടിയപ്പോള്‍ ജിയോയ്ക്ക് ലഭിച്ചത് 1.86 മില്യണ്‍ സബ്സ്ക്രൈബര്‍മാരെയാണ്. ജൂലൈ വരെ ജിയോ ആയിരുന്നു മുന്നിലുണ്ടായിരുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
