ഇന്ത്യയിലെ ലാഭകരമായ ടെലികോം കമ്പനിയായ റിലയൻസ് ജിയോ 2020 ഹാപ്പി ന്യൂ ഇയർ ഓഫറുകളുമായി രംഗത്ത്. മൊബൈൽ ഹാൻഡ്‌സെറ്റുകളും റീചാർജുകളും ഒരുമിച്ച് വാഗ്ദാനം ചെയ്യുന്ന ഓഫറുമായാണ് ജിയോ എത്തിയിരിക്കുന്നത്. നിലവിലുള്ള വരിക്കാർക്ക് 2020 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, എസ്എംഎസ് എന്നിവ ഒരു വർഷത്തേക്ക് ലഭിക്കുമെന്ന് ജിയോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഫോൺ ഓഫർ
സ്കീമിന് കീഴിൽ മറ്റൊരു ഓഫർ കൂടിയുണ്ട്. 2,020 രൂപയ്ക്ക് ഉപയോക്താവിന് 12 മാസത്തെ സേവനങ്ങളുള്ള ഒരു ജിയോഫോൺ വാങ്ങാൻ കഴിയും. പ്രതിദിനം 0.5 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, എസ്എംഎസ് എന്നിവ ലഭിക്കും. ഇന്ന് മുതലാണ് ഓഫറുകൾ ലഭിച്ച് തുടങ്ങുന്നത്. ദീപാവലി ഓഫറിന് ശേഷം, ഏകദേശം മൂന്ന് മാസത്തിന് ശേഷം ജിയോ പുറത്തിറക്കുന്ന അടുത്ത ഓഫറാണിത്.
ജിയോ ഫോൺ
ഈ വർഷം ഒക്ടോബറിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 4 ജി ഫീച്ചർ ഫോണായ ജിയോഫോണിന്റെ വില പകുതിയായി കുറച്ചിരുന്നു. പരിമിതമായ ദീപാവലി ഓഫറിന്റെ ഭാഗമായി 1,500 രൂപ വിലയുള്ള ഫോൺ 699 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. ഇതോടെ, കൂടുതൽ വരിക്കാരെ ലഭിക്കുകയും 2 ജി, 3 ജി എന്നിവയിൽ നിന്ന് 4 ജി സാങ്കേതികവിദ്യയിലേക്ക് ഫോൺ മാറ്റാനും ജിയോ ലക്ഷ്യമിട്ടിരുന്നു. സെപ്റ്റംബർ അവസാനത്തോടെ ജിയോ 7 കോടി ജിയോഫോൺ ഹാൻഡ്‌സെറ്റുകൾ വിറ്റിരുന്നു.
ദീപാവലി ഓഫർ
ദീപാവലി ഓഫറിന് കീഴിൽ ജിയോ 700 രൂപയുടെ അധിക ഡാറ്റാ ആനുകൂല്യങ്ങളും നൽകിയിരുന്നു. ഉപഭോക്താവ് ചെയ്യുന്ന ആദ്യത്തെ ഏഴ് റീചാർജുകൾക്ക് 99 രൂപ മൂല്യമുള്ള ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്തിരുന്നത്.
ജിയോ ഫോൺ 2
ജിയോ, 2017ലാണ് വിലകുറഞ്ഞ 4 ജി ഹാൻഡ്‌സെറ്റായ ജിയോഫോൺ ആദ്യമായി അവതരിപ്പിച്ചത്. 2018 ജൂലൈയിൽ കമ്പനി ജിയോഫോൺ 2 പുറത്തിറക്കി. 2,999 രൂപയ്ക്കാണ് ജിയോ ഫോൺ പ്രഖ്യാപിച്ചത്. പുതിയ ജിയോ ഫോണിനായി വെറും 501 രൂപ നൽകി പഴയ ഫീച്ചർ ഫോൺ കൈമാറാനുള്ള ഓപ്ഷനും കമ്പനി നൽകിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
