മുംബൈ: രാജ്യത്തെ സാധാരണക്കാരില്‍ സാധാരണക്കാരനും താങ്ങാവുന്ന വിലയില്‍ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കാനുളള ആലോചനകളുമായി റിലയന്‍സ് ജിയോ. സാങ്കേതിക മികവില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കുറഞ്ഞ വിലയില്‍ 4ജി സ്മാര്‍ട്ട് ഫോണുകള്‍ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ജിയോ ലക്ഷ്യമിടുന്നത്. ഇതിനായി റിയല്‍മി അടക്കമുളള കമ്പനികളുമായി ജിയോ ചര്‍ച്ചകള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
താങ്ങാവുന്ന വിലയിലുളള സ്മാര്‍ട്ട് ഫോണുകള്‍ ആളുകള്‍ക്ക് ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്ന് റിലയന്‍സ് ജിയോ ഡിവൈസസ് ആന്‍ഡ് മൊബിലിറ്റി പ്രസിഡണ്ട് സുനില്‍ ദത്ത് പറഞ്ഞു. എങ്കില്‍ ഇപ്പോഴും 2ജി ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് 4ജിയിലേക്കും 5 ജിയിലേക്കും മാറാനാകുമെന്നും സുനില്‍ ദത്ത് പറഞ്ഞു.

റിലയന്‍സ് ഒരു കമ്പനി എന്ന നിലയ്ക്ക് ജിയോ ഫോണുകളിലൂടെ കണക്ടിവിറ്റിയൂടെ ഗുണങ്ങള്‍ 4 ജിയില്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കി. മറ്റ് 4 ജി ഡിവൈസുകളും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് റിയല്‍മി അടക്കമുളള സ്ഥാപനങ്ങളുമായി തങ്ങള്‍ ചര്‍ച്ച നടത്തുകയാണ് എന്നും സുനില്‍ ദത്ത് പറഞ്ഞു. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020ല്‍ സംസാരിക്കുകയായിരുന്നു സുനില്‍ ദത്ത്.
മൊബൈല്‍ ഫോണുകളുടെ കാര്യത്തില്‍ മാത്രമല്ല, മറ്റ് കണക്ടിവിറ്റി ഡിവൈസുകളുടെ കാര്യത്തിലും ജിയോ മാറ്റത്തിനൊരുങ്ങുകയാണ് എന്നും സുനില്‍ ദത്ത് പറഞ്ഞു. ഭാവിയില്‍ 5 ജി നിരവധി പരീക്ഷണങ്ങള്‍ക്കുളള അവസരങ്ങളുടെ വാതില്‍ തുറക്കുമെന്നും അത് സ്മാര്‍ട്ട് ഫോണുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്നും റിയല്‍മി സിഇഒ മാധവ് സേത്ത് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
