മുംബൈ: '2 ജി-മുക്ത് ഭാരത്' എന്ന പേരിൽ പുതിയ ദൌത്യത്തിന് റിലയൻസ് ജിയോ. ഇന്ത്യയിലെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി അൺലിമിറ്റഡ് സേവനങ്ങളാണ് റിലയൻസ് ജിയോ ആരംഭിച്ചിട്ടുള്ളത്. "2 ജി യുഗത്തിൽ കുടുങ്ങിക്കിടക്കുന്ന 300 ദശലക്ഷം വരിക്കാർ ഇപ്പോഴും ഇന്ത്യയിലുണ്ട്, ഒരേ സമയം 5ജി സേവനം ആരംഭിച്ചിട്ടും ഇവർക്ക് ഇന്റർനെറ്റിന്റെ അടിസ്ഥാന സവിശേഷതകളിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെന്നാണ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആനന്ദ് അംബാനി ചൂണ്ടിക്കാണിച്ചത്.
"കഴിഞ്ഞ നാല് വർഷമായി, ജിയോ ഇൻറർനെറ്റിനെ ജനാധിപത്യവൽക്കരിക്കുകയും സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ഓരോ ഇന്ത്യക്കാരനിലേക്കും എത്തിക്കുകയും ചെയ്തു. സാങ്കേതികവിദ്യ ഇനി തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരുടെ പ്രത്യേകാവകാശമായി അവശേഷിക്കുന്നില്ലെന്നും ആനന്ദ് ചൂണ്ടിക്കാണിക്കുന്നു. പുതിയ ജിയോഫോൺ 2021 ഓഫർ ഈ രംഗത്തെ മറ്റൊരു ഘട്ടമാണ്. ജിയോയിൽ ഞങ്ങൾ ഈ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുന്നതിനും ഈ പ്രസ്ഥാനത്തിൽ ചേരാൻ ഓരോ ഇന്ത്യക്കാരനെയും സ്വാഗതം ചെയ്യുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളുന്നത് തുടരുമെന്നും അംബാനി കൂട്ടിച്ചേർത്തു.

കമ്പനി അവതരിപ്പിച്ചിട്ടുള്ള പുതിയ പ്ലാൻ അനുസരിച്ച്, പുതിയ ഉപയോക്താക്കൾക്ക് 1,999 രൂപയ്ക്ക് രണ്ട് വർഷത്തേക്ക് ജിയോ ഫോൺ ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോളുകൾ, ഡാറ്റ (എല്ലാ മാസവും 2 ജിബി ഹൈ സ്പീഡ് ഡാറ്റ) എന്നിവ ലഭിക്കും. അതായത് ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് അടുത്ത 2 വർഷത്തേക്ക് റീചാർജ് ചെയ്യേണ്ടതില്ലെന്നർത്ഥം.
1,499 രുപയുടെ ഒരു ജിയോഫോണിലുള്ള പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളുകൾ, ഡാറ്റ (എല്ലാ മാസവും 2 ജിബി അതിവേഗ ഡാറ്റ) എന്നിവ ഒരു വർഷത്തേക്കുള്ള സേവനങ്ങളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിൽ ഉപയോക്താക്കൾ ഒരു വർഷത്തേക്ക് റീചാർജ് ചെയ്യേണ്ടതില്ല.
റിലയൻസ് ജിയോ ഇതിനകം 100 ദശലക്ഷത്തിലധികം ഫീച്ചർ ഫോൺ ഉപയോക്താക്കളെ ജിയോ ഫോൺ പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഗ്രേഡുചെയ്‌തുവെന്നാണ് കമ്പനി പറയുന്നത്. '2 ജി-മുക്ത് ഭാരത്' പ്രസ്ഥാനത്തിൽ, 300 ദശലക്ഷം 2 ജി ഫോൺ ഉപയോക്താക്കളെ സേവനങ്ങളിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് ജിയോ ഈ ഓഫറുകൾ അവതരിപ്പിച്ചിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications