ന്യൂഡൽഹി: മുകേഷ് അംബാനി മേധാവിയായ റിലയൻസ് ജിയോ വീണ്ടും റെക്കോർഡ് ലാഭത്തിൽ കുതിപ്പ് തുടരുന്നു. 2019-20 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയ കമ്പനിയുടെ മൊത്ത ലാഭം 1,350 കോടി. റിലയന്‍സ് ജിയോയുടെ മൊത്ത ലാഭത്തില്‍ 62 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ മൊത്ത ലാഭം 831 കോടിയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 28 ശതമാനം ഉയർന്ന് 13,968 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 10,884 കോടി രൂപയായിരുന്നു.
ടെലികോം കമ്പനികളുടെ ലാഭത്തിന്റെ പ്രധാന മെട്രിക്കായ ഒരു ഉപയോക്താവിന്റെ ശരാശരി വരുമാനം (എആർപിയു) പ്രതിമാസം 128.4 രൂപയായി ഉയർന്നു, കഴിഞ്ഞ പാദത്തിൽ ഇത് 120 രൂപയായിരുന്നു. ടെലികോം ഓപ്പറേറ്റർ പുറത്തിറക്കിയ പ്രസ്താവന പ്രകാരം റിലയൻസ് ജിയോ ഈ പാദത്തിൽ 37 കോടി വരിക്കാരെ ചേർത്തിരുന്നു.

മികച്ച മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങളോടുളള ഉപയോക്താക്കളുടെ പ്രതികരണമാണ് ജിയോയുടെ ഈ വളർച്ചാ യാത്ര തുടരാന്‍ സഹായിക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തിന്റെ നായകര്‍ ആകാമെന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങൾ ഇതിലൂടെ നിറവേറ്റുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
