റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ 12 മാസത്തേക്ക് സൌജന്യമായി ലഭിക്കുമെന്ന് ടെലികോം ഭീമൻ ശനിയാഴ്ച അറിയിച്ചു. ജിയോ ഉപയോക്താക്കൾക്ക് ഈ മികച്ച ഓഫർ പ്രയോജനപ്പെടുത്തുന്നതിനുള്ള വിവിധ വഴികൾ ഇതാ:
ലഭിക്കുന്നത് ആർക്കൊക്കെ?
401 രൂപയുടെ പ്രതിമാസ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ ഓഫർ ആസ്വദിക്കാൻ കഴിയും. ഈ പ്ലാൻ ഉപയോഗിച്ച് 90 ജിബി ഡാറ്റയും 28 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗും ലഭിക്കും. 2,599 രൂപയുടെ വാർഷിക പ്ലാൻ എടുക്കുന്ന ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും ലഭിക്കും. 365 ദിവസത്തേക്ക് 740 ജിബി ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
ആഡ്-ഓൺ വൗച്ചറിനൊപ്പം
മേൽപ്പറഞ്ഞ പ്ലാനുകൾക്ക് പുറമേ, ഡാറ്റ തീർന്നുപോകാൻ ആഗ്രഹിക്കാത്ത ജിയോ ഉപയോക്താക്കൾക്ക് ഡാറ്റ നൽകുന്ന ആഡ്-ഓൺ വൗച്ചറുകളുടെ ഒരു കോംബോ പായ്ക്ക് തിരഞ്ഞെടുക്കാനും കഴിയും. 612 (₹ 51 ന്റെ 12 വൗച്ചറുകൾ) രൂപയുടെ ഈ പ്ലാനിൽ 399 വിലയുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ ഒരു വർഷത്തെ സൌജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും.
ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ
ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനിലൂടെ ഏറ്റവും പുതിയ ബോളിവുഡ് സിനിമകൾ, ഹോളിവുഡ് സിനിമകൾ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഷോകൾ, ഏറ്റവും പുതിയ ആനിമേഷൻ ചിത്രങ്ങൾ, എക്സ്ക്ലൂസീവ് ഹോട്ട്സ്റ്റാർ സ്പെഷലുകൾ, പരിധിയില്ലാത്ത ലൈവ് സ്പോർട്സ് എന്നിവയിലേക്ക് പ്രവേശനം ലഭിക്കും. എയർടെൽ സ്വന്തമായി ഒരു പ്രത്യേക പ്ലാൻ പുറത്തിറക്കി ഏതാനും ആഴ്ചകൾക്കുശേഷമാണ് റിലയൻസ് ജിയോയുടെ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
എയർടെൽ ഓഫർ
എയർടെല്ലിന്റെ 401 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്കും ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ലഭിക്കും. എയർടെൽ പ്ലാൻ അനുസരിച്ച് 3 ജിബി ഡാറ്റ പാക്കിന് 28 ദിവസത്തെ സാധുതയാണുള്ളത്. ജിയോ ഫൈബർ ഉപയോക്താക്കൾക്ക് മൈ ജിയോ ആപ്പ് വഴി ആമസോൺ പ്രൈം വീഡിയോയിൽ ഒരു വർഷത്തെ സൌജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും. ആമസോൺ പ്രൈം വീഡിയോയുടെ വാർഷിക സബ്‌സ്‌ക്രിപ്‌ഷന്റെ വില 999 രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications