ഏറ്റവും മൂല്യമുള്ള 10 ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഏതൊക്കെയാണ്? ഈ വര്‍ഷത്തെ പുതിയ ബ്രാന്‍ഡ് ഫൈനാന്‍സ് ഇന്ത്യാ 100 റിപ്പോര്‍ട്ട് ഇതിനുത്തരം നല്‍കും. നടപ്പു വര്‍ഷത്തെ കണക്കുകള്‍ ആധാരമാക്കി തയ്യാറാക്കിയ പട്ടികയില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ (ആദ്യത്തെ 100 എണ്ണം) സംയോജിതമായി 164.9 ബില്യണ്‍ ഡോളറാണ് മൂല്യം കുറിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 162.1 ബില്യണ്‍ ഡോളറായിരുന്നു. ഇത്തവണ മുന്‍നിര ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ സംയുക്തമായി 2 ശതമാനം മൂല്യവര്‍ധനവ് കണ്ടെത്തി.
കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധികളും ബിസിനസ് നിയന്ത്രണങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വളര്‍ച്ച പ്രശംസനീയമാണ്. 2020 മാര്‍ച്ചില്‍ പ്രഖ്യാപിച്ച സുദീര്‍ഘമായ ലോക്ക്ഡൗണില്‍ രാജ്യത്തെ ഉത്പാദനവും ഉപഭോഗവും ഒരുപോലെ നിശ്ചലമാവുകയായിരുന്നു.
എന്തായാലും കോവിഡ് ഒന്നാം തരംഗത്തിന് ശേഷം സമ്പദ്ഘടന ഉണര്‍ന്നു. ഐടി, ഹെല്‍ത്ത്കെയര്‍, യൂട്ടിലിറ്റി, കെമിക്കല്‍, എഡ്യുടെക്ക്, ബാങ്കിങ്, നിര്‍മാണം എന്നീ മേഖലകള്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവിന് കാര്യമായ പിന്തുണ നല്കി. ഈ അവസരത്തില്‍ ഏറ്റവും മൂല്യമുള്ള 10 ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഏതൊക്കെയാണെന്ന് ചുവടെ അറിയാം.
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയാണ് ബ്രാന്‍ഡ് ഫൈനാന്‍സ് റിപ്പോര്‍ട്ടില്‍ ഇടംപിടിച്ച ഏറ്റവും മൂല്യമുള്ള പത്താമത്തെ ഇന്ത്യന്‍ ബ്രാന്‍ഡ്. 4,815 മില്യണ്‍ ഡോളര്‍ ആസ്തി ജിയോയ്ക്കുണ്ട്. 50 ശതമാനത്തിലേറെ മൂല്യവര്‍ധനവ് ജിയോ ഇക്കുറി കണ്ടെത്തി. ഒന്‍പതാം സ്ഥാനത്ത് മഹീന്ദ്ര റൈസിനെ കാണാം. 5,378 മില്യണ്‍ ആസ്തി മഹീന്ദ്ര റൈസിനുണ്ട്. ഇതേസമയം, കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ മൂല്യം ഈ വര്‍ഷം 6.2 ശതമാനം ഇടിഞ്ഞു.
മുന്‍നിര ബാങ്കിങ് ബ്രാന്‍ഡായ എച്ച്സിഎല്‍ ടെക്നോളജീസാണ് എട്ടാം സ്ഥാനത്ത്. കമ്പനിയുടെ ആസ്തി 5,524 മില്യണ്‍ ഡോളര്‍. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് എച്ച്സിഎല്‍ ടെക്കിന്റെ മൂല്യം 13 ശതമാനം താഴോട്ടുപോയി.
ഏഴാം സ്ഥാനത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയാണ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). 5,843 മില്യണ്‍ ഡോളര്‍ ആസ്തി എസ്ബിഐ അവകാശപ്പെടുന്നു. ഇതേസമയം, എസ്ബിഐയുടെ മൂല്യം കഴിഞ്ഞവര്‍ഷത്തെക്കാളും 9.2 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ മറ്റൊരു മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെലാണ് പട്ടികയിലെ ആറാമത്. എയര്‍ടെലിന്റെ മൂല്യം 6,069 മില്യണ്‍ ഡോളര്‍. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ മൂല്യം 36.1 ശതമാനം കൂടി.
അഞ്ചാം സ്ഥാനത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിനെ കാണാം. 6,588 മില്യണ്‍ ഡോളര്‍ മൂല്യം എച്ച്ഡിഎഫ്സി ബാങ്കിനുണ്ട്. ഇത്തവണ 11.2 ശതമാനം മൂല്യവര്‍ധനവ് ബാങ്ക് കയ്യടക്കി.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും മൂല്യമുള്ള നാലാമത്തെ ഇന്ത്യന്‍ ബ്രാന്‍ഡ്. റിലയന്‍സിന്റെ ആസ്തി 8,138 മില്യണ്‍ ഡോളറില്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 9.4 ശതമാനം മൂല്യവര്‍ധനവ് റിലയന്‍സിന് സംഭവിച്ചു. 8,402 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്‍ഫോസിസാണ് പട്ടികയിലെ മൂന്നാമത്തെ താരം. 18.6 ശതമാനം മൂല്യവര്‍ധനവ് ഇക്കുറി ഇന്‍ഫോസിസ് കണ്ടെത്തി.
എല്‍ഐസിയാണ് (ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്) ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ഇന്ത്യന്‍ ബ്രാന്‍ഡ്. എല്‍ഐസിയുടെ ആസ്തി 8,655 മില്യണ്‍ ഡോളര്‍. കഴിഞ്ഞവര്‍ഷത്തെക്കാളും 6.8 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ എല്‍ഐസിക്ക് സാധിച്ചു. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ടാറ്റ ഗ്രൂപ്പാണ്. 21,283 മില്യണ്‍ ഡോളര്‍ ആസ്തി ടാറ്റ ഗ്രൂപ്പ് സംയുക്തമായി അവകാശപ്പെടുന്നുണ്ട്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
