2025 അവസാനിക്കാറായപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി ക്രിസ്മസ് പുതുവത്സര സമ്മാനം നൽകുന്നു. അതെ ജിയോ ഇപ്പോൾ മൂന്ന് പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു. റിലയൻസ് ജിയോ ഹാപ്പി ന്യൂ ഇയർ 2026 എന്ന് പേരിട്ടിരിക്കുന്ന ഈ പ്രീപെയ്ഡ് പ്ലാനുകൾ എല്ലാ തരം ഉപയോക്താക്കളെയും ലക്ഷ്യമിട്ടു കൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്.
വാർഷിക റീചാർജ്, പ്രതിമാസ വിനോദ പായ്ക്ക്, കുറഞ്ഞ ചെലവിലുള്ള ഫ്ലെക്സിബിൾ ആഡ്-ഓൺ പ്ലാൻ എന്നിവയെല്ലാം പുതിയ പ്ലാനിൽ ഉൾപ്പെടുന്നു. വെറും 103 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകൾക്കൊപ്പം ജെമിനി പ്രോ AI സേവനവും വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഗൂഗിളുമായുള്ള ജിയോയുടെ പങ്കാളിത്തമാണ് ഈ പുതിയ പ്ലാനുകളുടെ ഏറ്റവും വലിയ പ്രത്യേകതയും.
ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൈജിയോ ആപ്പ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിലൂടെ നിങ്ങൾക്ക് ഈ പ്ലാൻ റീചാർജ് ചെയ്യാം. ഈ മൂന്ന് റീചാർജ് പ്ലാനുകളെ കുറിച്ച് വിശദമായി അറിയാം;
ഹീറോ വാർഷിക റീചാർജ്
365 ദിവസത്തെ കാലാവധിയിൽ 3,599 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന പ്ലാനാണ് ഹീറോ വാർഷിക റീചാർജ്. ഈ പ്ലാൻ പ്രകാരം, പ്രതിദിനം 2.5 ജിബി അൺലിമിറ്റഡ് 5 ജി ഡാറ്റ ആക്സസ് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല അൺലിമിറ്റഡ് വോയ്‌സ് കോളിംഗും, പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഈ നേട്ടങ്ങൾക്കൊപ്പം 18 മാസത്തെ ഗൂഗിൾ ജെമിനി പ്രോ സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു.

സൂപ്പർ സെലിബ്രേഷൻ പ്രതിമാസ പ്ലാൻ
500 രൂപ ചിലവഴിക്കാൻ റെഡിയാണെങ്കിൽ നിങ്ങൾ ജിയോയുടെ സൂപ്പർ സെലിബ്രേഷൻ പ്രതിമാസ പ്ലാൻ സ്വന്തമാക്കാം. ഇതിൻ്റെ കാലാവധി 28 ദിവസമാണ്. പ്രതിദിനം 2 ജിബി അൺലിമിറ്റഡ് 5 ജി ഡാറ്റ ആക്‌സസ്, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മൊബൈൽ റീചാർജ് പോലെ ഒടിടി പ്ലാറ്റ്ഫോമുകളുടെ ആക്സസും ലഭിക്കും.
യൂട്യൂബ് പ്രീമിയം, ജിയോ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, സോണി ലിവ്, സീ5, Lionsgate Play, Discovery+, Sun NXT, Hoichoi, FanCode, Chaupal, Planet Marathi, Kancha Lanka തുടങ്ങിയ നിരവധി പ്ലാറ്റ്ഫോമുകൾ ഈ പ്ലാനിൽ ലഭിക്കുന്നു. ഇതിനൊപ്പം 18 മാസത്തെ ഗൂഗിൾ ജെമിനി പ്രോ സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു.
ഫ്ലെക്സി പായ്ക്ക് ആഡ്-ഓൺ
മൂന്ന് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്ലാനാണിത്. വെറും 103 രൂപയ്ക്ക് 28 ദിവസത്തെ കാലാവധിയിൽ ഈ പ്ലാൻ റീചാർജ് ചെയ്യാം. 5 ജിബി ഡാറ്റയാണ് ഈ പ്ലാനും വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം ചില ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും അനുവദിക്കുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
