ജിയോ ഉപയോക്താക്കള്‍ക്ക് ഐപിഎല്‍ സൗജന്യമായി കാണാം, അറിയേണ്ടതെല്ലാം

വീണ്ടുമൊരു ഐപിഎല്‍ക്കാലം വരവായി. സെപ്തംബര്‍ 19 മുതല്‍ ഐപിഎല്‍ 13 ആം പതിപ്പിന് യുഎഇയില്‍ തുടക്കമാവും. കൊവിഡിന് ശേഷമുള്ള പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റായതുകൊണ്ട് ഇത്തവണ ഐപിഎല്‍ കാണാന്‍ നിരവധി കാഴ്ച്ചക്കാരുണ്ടാവുമെന്ന് ബിസിസിഐയും സ്‌പോണ്‍സര്‍മാരും കരുതുന്നു. എന്തായാലും ഐപിഎല്ലിനുള്ള സര്‍വസന്നാഹങ്ങള്‍ റിലയന്‍സ് ജിയോയും ഒരുക്കി. പതിവുപോലെ ജിയോ ഉപയോക്താക്കള്‍ക്ക് ഈ വര്‍ഷവും സൗജന്യമായി ഐപിഎല്‍ മത്സരങ്ങള്‍ തത്സമയം കാണാന്‍ സൗകര്യമുണ്ട്.

ജിയോ പ്ലാനുകൾ

തിരഞ്ഞെടുത്ത പ്രീപെയ്ഡ് സബ്‌സ്‌ക്രിപ്ഷനുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഡിസ്‌നി+ ഹോട്‌സ്റ്റാര്‍ ആപ്പ് വഴി ജിയോ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ചിലവുകളില്ലാതെ ഐപിഎല്‍ കാണാം. ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്കും കമ്പനി ഈ ആനുകൂല്യം ഉറപ്പുവരുത്തും. ഇതേസമയം, ഡിസ്‌നി+ ഹോട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനോ സൗജന്യ ആക്‌സസോ ഇല്ലാത്ത ജിയോ ഉപയോക്താക്കള്‍ക്ക് 5 മിനിറ്റ് മാത്രമേ ഐപിഎല്‍ 2020 മത്സരങ്ങള്‍ സ്ട്രീം ചെയ്തു കാണാന്‍ സാധിക്കുകയുള്ളൂ. ഈ അവസരത്തില്‍ ഏതെല്ലാം ജിയോ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഐപിഎല്‍ സൗജന്യമായി കാണാമെന്ന കാര്യം ചുവടെ അറിയാം.

401 രൂപയുടെ റിലയന്‍സ് ജിയോ പ്ലാന്‍

401 രൂപയുടെ റിലയന്‍സ് ജിയോ പ്ലാന്‍

401 രൂപയുടെ ജിയോ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഈ വര്‍ഷത്തെ ഐപിഎല്‍ സൗജന്യമായി കാണാം. ഈ പ്ലാനിനൊപ്പം ഒരു വര്‍ഷം സൗജന്യമായി ഡിസ്‌നി+ ഹോട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ ഉപയോക്താക്കള്‍ക്ക് കിട്ടും. 90 ജിബി വരെയാണ് 401 രൂപയുടെ പ്ലാനില്‍ കമ്പനി നല്‍കുന്ന ഡാറ്റ ആനുകൂല്യം. പ്രതിദിനം 3 ജിബി വരെ ഡാറ്റ ഉപയോഗിക്കാം. 28 ദിവസമാണ് പ്ലാന്‍ കാലാവധി.

മറ്റു ആനുകൂല്യങ്ങൾ

പ്രതിദിനം ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് പുറമെ 6 ജിബിയുടെ അധിക ഡാറ്റ കൂടി ഉപയോക്താക്കള്‍ക്ക് കിട്ടും. ജിയോ-ടു-ജിയോ സൗജന്യ കോള്‍ സൗകര്യം, മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 1,000 മിനിറ്റ് കോള്‍, 100 പ്രതിദിന എസ്എംഎസ് എന്നിവയും പ്ലാനിന്റെ സവിശേഷതയാണ്. ജിയോ സിനിമ, ജിയോ ടിവി, ജിയോ ന്യൂസ് തുടങ്ങിയ പ്രീമിയം ജിയോ ആപ്പ് സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

2,599 രൂപയുടെ റിലയന്‍സ് ജിയോ വാര്‍ഷിക പ്ലാന്‍

2,599 രൂപയുടെ റിലയന്‍സ് ജിയോ വാര്‍ഷിക പ്ലാന്‍

2,599 രൂപയുടെ വാര്‍ഷിക പ്ലാനിനൊപ്പവും ഡിസ്‌നി+ ഹോട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ ഒരുവര്‍ഷത്തേക്ക് റിലയന്‍സ് ജിയോ നല്‍കുന്നുണ്ട്. പ്രതിദിനം 2 ജിബി കണക്കില്‍ 365 ദിവസത്തേക്കാണ് പ്ലാനിന്റെ കാലാവധി. വാര്‍ഷിക പ്ലാനിന്റെ ഭാഗമായി 10 ജിബി വരെ അധിക ഡാറ്റ ആനുകൂല്യവും കമ്പനി ഉപയോക്താക്കള്‍ക്ക് ഉറപ്പുവരുത്തും. ചുരുക്കത്തില്‍ 12 മാസംകൊണ്ട് 740 ജിബി വരെ ഉപയോക്താക്കള്‍ക്ക് നേടാം.

ജിയോ ഫൈബര്‍ പ്ലാനുകള്‍

ജിയോ-ടു-ജിയോ സൗജന്യ കോള്‍ സൗകര്യം, മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 12,000 മിനിറ്റ് കോള്‍ സൗകര്യം, 100 പ്രതിദിന എസ്എംഎസ് എന്നിവ വാര്‍ഷിക പ്ലാനിനൊപ്പമുണ്ട്. കൂടാതെ ജിയോ സിനിമ, ജിയോ ടിവി, ജിയോ ന്യൂസ് തുടങ്ങിയ പ്രീമിയം ജിയോ ആപ്പ് സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ജിയോ ഫൈബര്‍ പ്ലാനുകള്‍

849 രൂപയ്ക്ക് മുകളിലുള്ള എല്ലാ ജിയോ ഫൈബര്‍ പ്ലാനുകള്‍ക്കും ഡിസ്‌നി+ ഹോട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി കമ്പനി ഉറപ്പുവരുത്തും. ജിയോ ഉപയോക്താക്കള്‍ക്ക് അല്ലാത്തവര്‍ക്ക് പ്രതിമാസ നിരക്കിലോ വാര്‍ഷിക നിരക്കിലോ ഡിസ്‌നി+ ഹോട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ നേരിട്ടെടുക്കാം.

ഡിസ്നി+ ഹോട്സ്റ്റാർ

വാര്‍ഷിക പ്രീമിയം സബ്‌സ്‌ക്രിപ്ഷന് 1,499 രൂപയാണ് നിരക്ക്. ഇതേസമയം, മാസതവണയായാണ് ഡിസ്‌നി+ ഹോട്‌സ്റ്റാര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ നിരക്ക് 299 രൂപയില്‍ എത്തിനില്‍ക്കും. 399 രൂപയാണ് ഡിസ്‌നി+ ഹോട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന് നിരക്ക് (ഒരു വര്‍ഷത്തേക്ക്). പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലും വിഐപി സബ്‌സ്‌ക്രിപ്ഷനിലും ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ സൗകര്യമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X