കൊറോണ കാലത്ത് അതിവേഗ ജിയോ ഫൈബര്‍ പ്ലാന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റിലയന്‍സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്ത് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഏപ്രില്‍ 14 വരെയുള്ള 21 ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ നിരവധി ആളുകള്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി. അതിവേഗ ഇന്റര്‍നെറ്റ് പ്ലാന്‍ ഇല്ലാത്തതാണ് ഇക്കാലയളവില്‍ പലരും നേരിടുന്ന പ്രധാന പ്രശ്‌നം. അത്തരമൊരു സാഹചര്യത്തിലാണ് റിലയന്‍സ് ജിയോ അതിവേഗ ജിയോ ഫൈബര്‍ പ്ലാന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ റിലയന്‍സ് ജിയോ ഒരു സൗജന്യ അടിസ്ഥാന ബ്രോഡ്ബാന്‍ഡ് ഓഫര്‍ ആരംഭിക്കുമെന്ന് ദി ഇക്കണോമിക്് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഈ ഓഫര്‍ പ്രകാരം 100 ജിബിയുടെ എഫ്‌യുപി ഉപയോഗിച്ച് 10എംബിപിഎസ് വേഗതയില്‍ ഡാറ്റാ സേവനം ലഭിക്കും. 100 ജിബി തീര്‍ന്നാല്‍ 1 എംബിപിഎസ് വേഗതയിലായിരിക്കും ഡാറ്റ ലഭിക്കുക. നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സേവന നിരക്കുകള്‍ ഇല്ലാതെ തന്നെ 30 ദിവസത്തേക്ക് ഈ പ്ലാന്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനി ഹോം ഗേറ്റ്വേ നല്‍കുകയും 1500 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും 1000 രൂപ ഇന്‍സ്റ്റാളേഷന്‍ ഫീസും ഈടാക്കുകയും ചെയ്യും. റിലയന്‍സ് ജിയോയുടെ ഈ ഡാറ്റ പ്ലാന്‍ വാങ്ങുന്നത് വഴി വോയ്സ് കോളുകള്‍, വീഡിയോ കോളിംഗ്, ടിവി കോളിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, മറ്റ് ജിയോ ആപ്ലിക്കേഷനുകള്‍ എന്നീ സേവനങ്ങള്‍ ലഭ്യമാകും. ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് വേഗത തീരുമാനിക്കാനുള്ള ഓപ്ഷനും കമ്പനി നല്‍കുന്നു. 10 എംബിപിഎസിനേക്കാള്‍ ഉയര്‍ന്ന വേഗതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, പുതിയ പ്ലാന്‍ നിലവിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കില്ല.

 

പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടിലേക്ക് 500 കോടി രൂപ സംഭാവനയുമായി പേടിഎംപ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടിലേക്ക് 500 കോടി രൂപ സംഭാവനയുമായി പേടിഎം

കൊറോണ കാലത്ത് അതിവേഗ ജിയോ ഫൈബര്‍ പ്ലാന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റിലയന്‍സ്

ഇതിന് പുറമേ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന ഉപയോക്താക്കള്‍ക്കുള്ള ഡാറ്റ പ്രീപെയ്ഡ് പ്ലാനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 251 രൂപയുടെ പ്ലാന്‍ പ്രകാരം 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. എന്നിരുന്നാലും, വ്യത്യസ്ത എക്സ്‌ക്ലൂസീവ് ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള പ്രവേശനമോ വോയ്സ്, മെസേജിംഗ് ആനുകൂല്യങ്ങളോ ഈ പ്ലാന്‍ നല്‍കുന്നില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് ഡാറ്റ ഉപഭോഗം വര്‍ദ്ധിച്ചതിനാല്‍ മറ്റ് ടെലികോം നെറ്റ് വര്‍ക്കുകളായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയും വിവിധ ഡാറ്റ പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read more about: coronavirus jio ജിയോ
English summary

കൊറോണ കാലത്ത് അതിവേഗ ജിയോ ഫൈബര്‍ പ്ലാന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റിലയന്‍സ് | Reliance planning to launch fast jio fiber plan

Reliance planning to launch fast jio fiber plan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X