കുതിച്ചുയര്‍ന്ന് റിലയന്‍സിന്റെ ഓഹരിവിപണി മൂല്യം, റെക്കോര്‍ഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുപതിനായിരം കോടി ഡോളര്‍ ഓഹരിവിപണി മൂല്യം (മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍) കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. സെപ്തംബര്‍ 10 -നാണ് ഈ അപൂര്‍വ നേട്ടം റിലയന്‍സ് കയ്യടക്കിയത്. പുതിയ സാഹചര്യത്തില്‍ ഏറ്റവും ഓഹരിവിപണി മൂല്യമുള്ള ആഗോള കമ്പനികളില്‍ റിലയന്‍സ് 44 ആം സ്ഥാനത്തെത്തി.

നിലവില്‍ ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്), എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവരുടെ മൂല്യം ഒരുമിച്ച് കണക്കാക്കിയാല്‍പ്പോലും റിലയന്‍സുതന്നെ മുന്നില്‍ - 14.67 ലക്ഷം കോടി രൂപ. 8.74 ലക്ഷം കോടി രൂപയാണ് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ ഓഹരിവിപണി മൂല്യം. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യമാകട്ടെ, 6 ലക്ഷം കോടി രൂപയും.

കുതിച്ചുയര്‍ന്ന് റിലയന്‍സിന്റെ ഓഹരിവിപണി മൂല്യം, റെക്കോര്‍ഡ്

റിലയന്‍സിന്റെ ടെലികോം, റീടെയില്‍ ബിസിനസുകളില്‍ നടന്ന വലിയ നിക്ഷേപങ്ങളാണ് കമ്പനിയുടെ ഓഹരി വില 54 ശതമാനത്തോളം ഉയര്‍ത്തിയത്. 2020 തുടക്കത്തില്‍ 867 രൂപയുണ്ടായിരുന്ന റിലയന്‍സ് ഓഹരികള്‍ വെള്ളിയാഴ്ച്ച വ്യാപാരം നിര്‍ത്തുമ്പോള്‍ 2,315 രൂപ എന്ന നില കയ്യടക്കിയത് കാണാം. ഈ വര്‍ഷത്തെ മാത്രം വളര്‍ച്ചാ നിരക്ക് 166 ശതമാനം.

റിലയന്‍സ് റീട്ടെയിലില്‍ അമേരിക്കന്‍ നിക്ഷേപസ്ഥാപനം സില്‍വര്‍ ലേക്ക് 7,500 കോടി രൂപ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് അടുത്തിടെ അറിയിക്കുകയുണ്ടായി. കമ്പനിയുടെ 1.75 ശതമാനം ഓഹരികളാണ് സില്‍വര്‍ ലേക്ക് വാങ്ങാന്‍ ഒരുങ്ങുന്നത്. ഇതിന് പിന്നാലെ ആമസോണും മറ്റു ചില ആഗോള നിക്ഷേപകരും റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങുമെന്ന സൂചന പുറത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് റിലയന്‍സ് ഓഹരികള്‍ വന്‍കുതിച്ചുച്ചാട്ടം നടത്തിയത്.

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു പ്രകാരം റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സില്‍ 40 ശതമാനം വരെ ഓഹരി നിക്ഷേപം നടത്താന്‍ ആമസോണിന് ആലോചനയുണ്ട്. 2,000 കോടി ഡോളറിന്റേതായിരിക്കും ഇടപാട്. ഇതേസമയം, ആമസോണ്‍, റിലയന്‍സ് കമ്പനികള്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ, ജൂണ്‍ 22 -നാണ് റിലയന്‍സിന്റെ ഓഹരി വിപണി മൂല്യം 15,000 കോടി ഡോളര്‍ പിന്നിട്ടത്. അന്നും വിദേശനിക്ഷേപമാണ് കമ്പനിയുടെ ഉയര്‍ച്ചയ്ക്ക് കാരണമായത്.

നിലവില്‍ ഫൈസര്‍, എടി ആന്‍ഡ് ടി, ഇന്റല്‍ കോര്‍പ്പ്, ടൊയോട്ട മോട്ടോര്‍ കോര്‍പ്പ്, കൊക്കക്കോള, നെറ്റ്ഫ്‌ളിക്‌സ്, ബാങ്ക് ഓഫ് അമേരിക്ക, പെയ്പാല്‍ ഹോള്‍ഡിങ്‌സ്, അഡോബി തുടങ്ങിയ കമ്പനികള്‍ക്കൊപ്പമാണ് റിലയന്‍സുള്ളത്. ഇവരുടെയെല്ലാം ഓഹരി വിപണി മൂല്യം 201 ബില്യണ്‍ ഡോളറിനും 230 ബില്യണ്‍ ഡോളറിനും ഇടയിലാണ്.

Read more about: reliance റിലയൻസ്
English summary

Reliance's Market Capitalization Hits 200 Billion Dollar, New Record

Reliance's Market Capitalization Hits 200 Billion Dollar, New Record. Read in Malayalam.
Story first published: Saturday, September 12, 2020, 12:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X