A Oneindia Venture

ജീവനക്കാർക്കും ആശ്രിതർക്കും സൌജന്യ വാക്സിൻ നൽകും: നിർണ്ണായക പ്രഖ്യാപനവുമായി റിലയൻസ്, ചെലവ് 12.2 ലക്ഷം രൂപ

മുംബൈ: കൊറോണ വൈറസിനെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി റിലയൻസ്. റിലയൻസ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടേയും വാക്സിനേഷനുള്ള ചെലവ് തങ്ങൾ വഹിക്കുമെന്നാണ് മുകേഷ് അംബാനി വ്യക്തമാക്കിയത്. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വാക്സിൻ നൽകുന്നതിനായി 12.2 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് ഐടി ഭീമന്മാരായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, ആക്സെഞ്ചർ, പൊതുമേഖലാ വായ്പക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവക്കൊപ്പം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ജീവനക്കാർക്കുംഅവരുടെ ആശ്രിതർക്കുമുള്ള വാക്സിനേഷൻ ചെലവ് വഹിക്കുന്നു. കമ്പനിയുടെ ഓയിൽ, കെമിക്കൽ, റീട്ടെയിൽ യൂണിറ്റ്, ടെലികോം വിഭാഗം ജിയോ, അവരുടെ രജിസ്റ്റർ ചെയ്യപ്പെട്ട ആശ്രിതർ എന്നിവർക്കാണ് ഇതോടെ വാക്സിൻ പരിരക്ഷ ലഭിക്കുക.

    ജീവനക്കാർക്കും ആശ്രിതർക്കും സൌജന്യ വാക്സിൻ നൽകും: നിർണ്ണായക പ്രഖ്യാപനവുമായി റിലയൻസ്, ചെലവ് 12.2

നേരത്തെ അറിയിച്ചത് അനുസരിച്ച് വാക്സിനേഷന്റെ മുഴുവൻ ചെലവും കമ്പനി വഹിക്കും. ജീവനക്കാരുടെ പങ്കാളികൾ, രക്ഷിതാക്കൾ, വാക്സിനേഷന് യോഗ്യതയുള്ള കുട്ടികളുണ്ടെങ്കിൽ അവർക്കും ഇതോടെ വാക്സിൻ ലഭിക്കും. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും സുരക്ഷ ഞങ്ങളുടെ കടമയാണെന്നാണ് റിലയൻസ് ഫൌണ്ടേഷൻ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ നിതാ അംബാനി വ്യക്തമാക്കിയത്. ഇതോടെ ആശുപത്രികളുമായി ചേർന്ന് ജീവനക്കാർക്ക് അവരുള്ള പ്രദേശങ്ങളിൽ നിന്ന് തന്നെ വാക്സിൻ സ്വീകരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.

ഇന്ത്യയിൽ 60 വയസ്സിനും 45 വയസ്സിനും മുകളിലുള്ളവർക്ക് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകി വരുന്നതിനിടെയാണ് റിലയൻസിന്റെ പ്രഖ്യാപനം. സർക്കാർ ആശുപത്രികളിൽ സൌജന്യമായി വാക്സിനേഷൻ നൽകി വരുന്നുണ്ടെങ്കിലും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 250 രൂപാനിരക്കിൽ വാക്സിൻ നൽകാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ക്യാമ്പെയിനാണ് ഇന്ത്യ ആരംഭിച്ചിട്ടുള്ളതെന്നാണ് നിത അംബാനിയുടെ പ്രതികരണം. "അതീവ സുരക്ഷയും ശുചിത്വ മുൻകരുതലുകളും" പാലിക്കണമെന്നും "അതുവരെ സുരക്ഷയിൽ വിട്ടുവീഴ്ച കാണിക്കരുതെന്നും" അവർ ജീവനക്കാരോട് അഭ്യർത്ഥിച്ചു.

2020 ൽ റിലയൻസ് ഫാമിലി ഡേ സന്ദേശത്തിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയും നിത അംബാനിയും അംഗീകൃത വാക്സിൻ ഇന്ത്യയിലെ കമ്പനി ജീവനക്കാർക്ക് ലഭ്യമാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. കൊറോണ വാക്സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം 2021 മാർച്ച് 1 നാണ് കേന്ദ്ര സർക്കാർ ആരംഭിച്ചത്. അതിൽ 60 വയസ്സിനു മുകളിലുള്ളവരും 45 വയസ്സിനു മുകളിലുള്ളവരും രോഗാവസ്ഥകൾ അനുഭവിക്കുന്നവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളായി ഫലപ്രദമായി പ്രവർത്തിക്കാൻ പ്രാപ്തരാക്കുന്നതിനായി ഈ വിഭാഗത്തിൽ പെടുന്ന എല്ലാ സ്വകാര്യ ആശുപത്രികളുടെയും 100% ശേഷി വിനിയോഗിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X