ഫാര്‍മസി ബിസിനസില്‍ വിജയകൊടി പാറിക്കുമോ റിലയന്‍സ്? കരുനീക്കം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഫാര്‍മസി ബിസിനസ് പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍). ഫാര്‍മ മേഖലയിലെ സാന്നിധ്യം വിപുലപ്പെടുത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നു. നിലവില്‍ 114 ഫാര്‍മസികളുണ്ട് ഇന്ത്യയില്‍ റിലയന്‍സിന്. ഗ്രാമീണ മേഖലകളില്‍ മരുന്ന് എത്തിച്ചുകൊടുത്ത് പ്രചാരം നേടാനുള്ള കരുനീക്കം റിലയന്‍സ് ആലോചിക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി ബെംഗളൂരുവിലെ ഉള്‍പ്രദേശങ്ങളില്‍ മരുന്നുകള്‍ എത്തിച്ചുകൊടുക്കുന്ന പൈലറ്റ് പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഏറ്റെടുത്ത നെറ്റ്‌മെഡ്‌സ് വഴിയാണ് ഫാര്‍മ മേഖലയിലുള്ള റിലയന്‍സിന്റെ ചുവടുവെയ്പ്പ്. 620 കോടി രൂപയ്ക്കാണ് നെറ്റ്‌മെഡ്‌സിനെ റിലയന്‍സ് വാങ്ങിയത്. നെറ്റ്‌മെഡ്‌സില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം റിലയന്‍സിനുണ്ട്. റിലയന്‍സ് റീടെയിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമായ ജിയോമാര്‍ട്ടിന്റെ ഭാഗമാണ് നെറ്റ്‌മെഡ്‌സ്.

ഫാര്‍മസി ബിസിനസില്‍ വിജയകൊടി പാറിക്കുമോ റിലയന്‍സ്? കരുനീക്കം ഇങ്ങനെ

നെറ്റ്‌മെഡ്‌സിനായി കാര്യമായ പരസ്യ ക്യാംപയിനുകള്‍ റിലയന്‍സ് നടത്തിവരികയാണ്. ഓരോ പാദത്തിലും ഇതിന്റെ ഫലം കാണാനുണ്ടെന്നും കമ്പനി പറയുന്നു. നെറ്റ്‌മെഡ്‌സിന്റെ വെബ്‌സൈറ്റ് ട്രാഫിക്ക് ഓരോ പാദത്തിലും 25 ശതമാനം വീതം വര്‍ധിക്കുകയാണെന്ന് റിലയന്‍സ് പറയുകയുണ്ടായി. നെറ്റ്‌മെഡ്‌സില്‍ ലഭ്യമായ മരുന്നുകളുടെ ശേഖരം കൂടുതല്‍ വിപുലപ്പെടുത്തുമെന്നും ഹൈപ്പര്‍ലോക്കല്‍ ഡെലിവറി സംവിധാനം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോഴെന്നും റിലയന്‍സ് റീടെയില്‍ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ ദിനേശ് ഥാപ്പര്‍ പറഞ്ഞു.

ആരോഗ്യമേഖലയില്‍ നെറ്റ്‌മെഡ്‌സിനെ കൂടാതെ റിലയന്‍സിന്റെ കൈവശം വേറെയുമുണ്ട് കമ്പനികള്‍. കെയറെക്‌സ്പര്‍ട്ട്, സി-സ്‌ക്വയര്‍ തുടങ്ങിയവരെയും റിലയന്‍സിന്റെ ഹെല്‍ത്ത്‌കെയര്‍ പോര്‍ട്ട്‌ഫോളിയോയില്‍ കാണാം. ജിയോ പ്ലാറ്റ്‌ഫോമിലുള്ള 426 ദശലക്ഷം ജിയോ വരിക്കാര്‍ കമ്പനിയുടെ ആരോഗ്യമേഖലയിലുള്ള ചുവടുവെയ്പ്പിന് മുതല്‍ക്കൂട്ടാവുമെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നു. സ്മാര്‍ട്ട് പോയിന്റ്‌സ് സ്‌റ്റോറുകള്‍ വഴിയായിരിക്കും റിലയന്‍സ് ഫാര്‍മസി ബിസിനസ് നടത്തുക. എല്ലാ ഡിജിറ്റല്‍ ഓര്‍ഡറുകളും എത്തിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വം സ്മാര്‍ട്ട് പോയിന്റ്‌സ് സ്‌റ്റോറുകള്‍ക്കായിരിക്കും.

നിലവില്‍ റിലയന്‍സിന്റെ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് ലൈഫ് സയന്‍സസും (ആര്‍എല്‍എസ്) രാജ്യത്തുടനീളം പാത്തോളജി ലാബുകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോവിഡ് വ്യാപനം മുന്‍നിര്‍ത്തി പ്രതിദിനം 3,500 -ല്‍പ്പരം ടെസ്റ്റുകള്‍ ഇപ്പോള്‍ ആര്‍എല്‍എസ് നടത്തുന്നുണ്ട്. പ്രാദേശിക സംരംഭകരുമായി കൈകോര്‍ത്തായിരിക്കും ആര്‍എല്‍എസ് ലാബ് ശൃഖലയ്ക്ക് തുടക്കമിടുക.

Read more about: reliance
English summary

Reliance To Expand Its Pharma Business; Netmeds On The Frontline

Reliance To Expand Its Pharma Business; Netmeds On The Frontline. Read in Malayalam.
Story first published: Saturday, May 8, 2021, 17:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X