കൊച്ചി: കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇടപാടുകാരെ സഹായിക്കുന്നതിനായി മൊബൈല്‍ എ ടി എം സംവിധാനം ഏര്‍പ്പെടുത്തി എച്ച് ഡി എഫ് സി ബാങ്ക്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി ഉള്‍പ്പടെ രാജ്യത്തെ അമ്പതോളം നഗരങ്ങളിലാണ് ബാങ്ക് ഈ സംവിധാനം അവതരിപ്പിച്ചത്.

ദില്ലി, ചെന്നൈ, മുംബൈ, ബംഗളൂരു, മൈസൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം എ ടി എം സേവനം ലഭ്യമാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഈ മൊബൈല്‍ എ ടി എം സംവിധാനം ഉപയോഗിച്ച് 15 തരം ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് നടത്താന്‍ സാധിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഓരോ മേഖലയിലും നിശ്ചിത സമയത്തായിരിക്കും എടിഎം എത്തുക.
കൊവിഡിനെ തുടര്‍ന്ന് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്ക് വേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ബാങ്ക് മൊബൈല്‍ എ ടി എം സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം മൂന്ന് നാല് സ്ഥലങ്ങളിലായി എ ടി എം സേവനം ലഭ്യമാക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ വര്‍ഷം ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച സമയത്ത് 50 നഗരങ്ങളില്‍ എച്ച്ഡിഎഫ്സി ബാങ്ക് മൊബൈല്‍ എടിഎമ്മുകള്‍ വിന്യസിക്കുകയും ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
