വിവാഹക്കാ‍ർക്ക് ആശ്വാസം, കേരളത്തിൽ സ്വ‍ർണ വിലയിൽ ഇന്ന് ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വ‍ർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 37800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 4725 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ സ്വർണ വില പവന് 80 രൂപ വർദ്ധിച്ച‌ിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്വർണത്തിന് പൊതുവേ വിലക്കുറവാണ്. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്.

 

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി

ആഗോള സൂചകങ്ങൾ ദുർബലമായതോടെ ഇന്ത്യൻ വിപണികളിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും നിരക്ക് കുത്തനെ ഇടിഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.9 ശതമാനം ഇടിഞ്ഞ് 51,306 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 1.5 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 67970 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 0.7 ശതമാനവും വെള്ളി 0.52 ശതമാനവും ഉയർന്നിരുന്നു. ഇന്ത്യയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില കഴിഞ്ഞ മാസം യഥാക്രമം 56,200 രൂപയിലും 79,723 രൂപയിലും വരെ എത്തിയിരുന്നു.

ആഗോള വിപണി

ആഗോള വിപണി

കഴിഞ്ഞ സെഷനിൽ ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷമാണ് ആഗോള വിപണിയിൽ ഇന്ന് സ്വർണ വില ഇടിഞ്ഞത്. കഴിഞ്ഞ സെഷനിൽ യൂറോയ്‌ക്കെതിരായ ഇടിവിൽ നിന്ന് യുഎസ് ഡോളർ വീണ്ടെടുത്തിരുന്നു. എന്നാൽ ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്കകൾ സ്വർണ്ണത്തിന്റെ നഷ്ടം നികത്തി. സ്‌പോട്ട് സ്വർണം 0.3 ശതമാനം ഇടിഞ്ഞ് 1,947.41 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ ഇത് 1,965.94 ഡോളറായി ഉയർന്നു.

സ്വർണത്തിന് വില കുറഞ്ഞു, ആവശ്യക്കാർ കൂടി; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

മറ്റ് വിലയേറിയ ലോഹങ്ങൾ

മറ്റ് വിലയേറിയ ലോഹങ്ങൾ

മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.3 ശതമാനം ഇടിഞ്ഞ് 26.84 ഡോളറിലെത്തി. പ്ലാറ്റിനം വില 0.1 ശതമാനം ഇടിഞ്ഞ് 925.59 ഡോളറിലും പല്ലേഡിയം വില 0.4 ശതമാനം ഇടിഞ്ഞ് 2,283.72 ഡോളറിലും എത്തി.

ആവശ്യം കുറഞ്ഞു, സൗദി അറേബ്യ എണ്ണ വില കുറയ്ക്കുന്നു

സ്വർണ നിക്ഷേപം

സ്വർണ നിക്ഷേപം

നിക്ഷേപകരുടെ ചില വാങ്ങലുകളിൽ നിന്നും സ്വർണ്ണത്തിന് നേട്ടമുണ്ടായി. എസ്‌പി‌ഡി‌ആ‍ർ സ്വർണ്ണ ഓഹരികൾ 2.92 ടൺ ഉയർന്ന് 1252.96 ടണ്ണായി. ഓഗസ്റ്റ് 26 ന് ശേഷമുള്ള ആദ്യ വർധനവാണിത്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ വർദ്ധിച്ചുവരുന്ന വെല്ലുവിളികൾ സ്വർണ്ണത്തിന്റെ സുരക്ഷിത താവളമെന്ന നിലയ്ക്കുള്ള നിക്ഷേപ സാധ്യത വർദ്ധിപ്പിക്കും. യുകെ ജിഡിപി ഡാറ്റയും യുഎസ് പണപ്പെരുപ്പ സംഖ്യയുമാണ് ഇപ്പോൾ സ്വ‍ർണ നിക്ഷേപക‍ർ കാത്തിരിക്കുന്നത്.

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർദ്ധനവ്

English summary

Relief For Gold Buyers, Gold Rate Fall In Kerala Today By Rs 120 | വിവാഹക്കാ‍ർക്ക് ആശ്വാസം, കേരളത്തിൽ സ്വ‍ർണ വിലയിൽ ഇന്ന് ഇടിവ്

Gold prices fall in Kerala today. Today's rate is Rs 4725 per gram. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X