ദില്ലി: ഇന്ത്യന്‍ വിമാനക്കമ്പനിയായ വിസ്താരയിലെ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. തങ്ങളുടെ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് ഏര്‍പ്പെടുത്തിയ സാലറി കട്ട് അവസാനിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നു. ഏപ്രില്‍ മുതലായിരിക്കും പുതിയ തീരുമാനം നടപ്പിലാക്കുന്നത്. എന്നാല്‍ 2021 ഏപ്രില്‍ സിഇഒ ഉള്‍പ്പടെയുള്ള മാനേജ്മെന്റ് ലെവല്‍ എക്സിക്യൂട്ടീവിന് മാത്രം സാലറി കട്ട് ഉണ്ടാകും. വിസ്താര ജീവനക്കാര്‍ക്ക് ലഭിച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടാറ്റ സണ്‍സിന്റെയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായി നടത്തുന്ന സംരഭമാണ് വിസ്താര.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ 2020 ജൂണ്‍ മാസത്തിലാണ് കമ്പനി ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാന്‍ തീരുമാനിച്ചത്. 40 ശതമാനം സാലറി കട്ടാണ് ഏര്‍പ്പെടുത്തിയത്. ആദ്യം ഡിസംബര്‍ 31 വരെയാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് ഇത് മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാന്‍ കമ്പനി തീരുമാനിച്ചത്.
കമ്പനിയുടെ പുതിയ അറിയിപ്പ് പ്രകാരം, ലെവല്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ജീവനക്കാര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ സാലറി കട്ട് ഉണ്ടാവുന്നതല്ല. ലെവല്‍ നാല് അഞ്ച് വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് 15 ശതമാനം സാലറി കട്ടായിരിക്കും ഉണ്ടാകുക. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രീതിയിലായിരിക്കും ശമ്പള ഘടന. എന്നാല്‍ വിസ്താര സിഇഒയുടെ ശമ്പളം 25 ശതമാനത്തില്‍ കുറവുണ്ടാകും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications