കേരളത്തില്‍ മാര്‍ച്ച് 3 വരെ വേനല്‍മഴ ലഭ്യമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി). പത്തനംതിട്ട, പാലക്കാട്, ഇടുക്കി, എറണാംകുളം, തൃശൂര്‍, വയനാട് ജില്ലകളിലാണ് മഴ ലഭ്യമാകുക.

ഇതില്‍ ആദ്യ രണ്ട് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റും അനുഭവപ്പെടും. മറ്റ് ജില്ലക്കാര്‍ക്ക് നേരിയ തോതില്‍ മഴ ലഭിക്കും. കേരളം-ലക്ഷദ്വീപ്-കര്‍ണ്ണാടക അതിര്‍ത്തിയില്‍ മത്സബന്ധനത്തിന് വിലക്കില്ല.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇതുകാരണമുള്ള ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകുമെന്നും ഐഎംഡി അറിയിച്ചു.ന്യൂനമര്‍ദ്ദമുള്ള പ്രദേശത്തേക്ക് ചുറ്റുപാടുകളിലെ വായു ഒഴുകി എത്തുമ്പോള്‍ അത് മുകളിലേക്ക് ഉയരുകയും തണുക്കുകയും ചെയ്യും. ഇതോടെ വായുവിലെ ജലബിന്ദുക്കള്‍ മേഘങ്ങളാകും. ഇതാണ് മഴയ്ക്ക് കാരണമാകുന്നത്.
ചൂട് കുറയുമോ?
വേനല്‍ മഴ ലഭ്യമാകുമെങ്കിലും ചൂട് കുറയാന്‍ സാധ്യതയില്ല. ചൂട് തുടരുമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്കി.
അള്‍ട്രാവയലറ്റ് ആധിക്യമുള്ളതിനാല്‍ രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ വെയിലേല്‍ക്കരുത്
ധാരാളം വെള്ളം കുടിക്കുക
അയഞ്ഞ, വെള്ള നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
ശരീരം പ്രത്യേകിച്ച് കണ്ണ് മൂടുന്ന കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ധരിക്കുക. പാദരക്ഷകള്‍ ഒഴിവാക്കരുത്.
പഴങ്ങളും പച്ചക്കറികളുമോടൊപ്പം ഒആര്‍എസ് ലായനിയും സംഭാവരവും നല്ലതാണ്.
തീപിടുത്തങ്ങള്‍ പ്രത്യേകിച്ചും കാട്ടുതീ ഒഴിവാക്കേണ്ടതാണ്.
കിടപ്പ് രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍,കുട്ടികള്‍,വിനോദസഞ്ചാരികള്‍ എന്നിവര്‍ പ്രത്യേകം കരുതലെടുക്കണം
കുട്ടികളെ പുറത്തേക്കിറക്കരുതെന്ന് സ്ക്കൂളുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. അസംബ്ലി പോലുള്ള പരിപാടികളും തല്ക്കാലം ഒഴിവാക്കണം
വനംവകുപ്പ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വനമേഖലയോട് അടുത്ത് താമസിക്കുന്നവരോടാവശ്യപ്പെട്ടു.
ഭക്ഷണം വീട്ടിലെത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
