രാജ്യത്ത് ബാങ്ക് അക്കൗണ്ട് തുറക്കാൻ മതം രേഖപ്പെടുത്തണമെന്ന നിബന്ധനയില്ല. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളിലോ പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനോ മതം വ്യക്തമാക്കേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ തുറക്കണമെങ്കിൽ മതം വ്യക്തമാക്കണമെന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടിയായാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍ ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്.
'ഇന്ത്യൻ പൗരന്മാർ ബാങ്ക് അക്കൗണ്ട് തുറക്കാൻ കെവൈസി ഫോമിൽ മതം രേഖപ്പെടുത്തേണ്ട ആവശ്യമില്ല. നിലവിലെ ഉപഭോക്താക്കളും ഇത് ചെയ്യേണ്ടതില്ല. വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും' രാജീവ് കുമാർ ട്വീറ്റ് ചെയ്തു. ബംഗ്ലാദേശ്, പാകിസ്താന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥലം വാങ്ങാനും ബാങ്ക് അക്കൗണ്ട് തുറക്കാനും 'ഫെമ’ നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം അനുവാദം നല്‍കുന്നുണ്ട്. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ മതം വെളിപ്പെടുത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

രാജീവ് കുമാറിന്റെ ട്വീറ്റിന് മറുപടിയായി ഒരു ട്വിറ്റർ ഉപയോക്താവ് എസ്ബിഐ അക്കൗണ്ട് തുറക്കുന്നതിനായുള്ള ഫോമിന്റെ പകർപ്പിലെ മതം ആവശ്യപ്പെടുന്ന ഭാഗം ഷെയർചെയ്തിരുന്നു. അതിനാൽ തന്നെ ഉപഭോക്താക്കൾ അവരുടെ മതം പരാമർശിക്കേണ്ടിവരുന്ന കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) ഫോമുകളിൽ, ബാങ്കുകൾ ഉടൻ തന്നെ ഒരു പുതിയ കോളം അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
