രാജ്യത്തെ ഏറ്റവും മികച്ച മുൻനിര സാമ്പത്തിക കാര്യനിർവാഹകനും, രാഷ്ട്രതന്ത്രജ്ഞനുമായ മുൻ പ്രധാനമന്ത്രിയാണ് മൻമോഹൻ സിംഗ്. നട്ടെല്ല് വളഞ്ഞ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തിയ മണി മാൻ. ഇന്ത്യയിലെ 14ാമത് പ്രധാനമന്ത്രിയാണ് മൻമോഹൻ സിംഗ്. 10 വർഷത്തോളം രാജ്യ തലവനായി ഇദ്ദേഹം ഇന്ത്യയെ ഉയർത്തി. രാഷ്ട്രീയത്തിലേക്ക് ഇദ്ദേഹത്തിന്റെ കടന്നു വരവ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ മാറ്റി മറിച്ചു. ഇദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതിൽ മുൻ പ്രധാനമന്ത്രി നരസിംഹ റാവു സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിൽ യാതൊരു മുൻ പരിചയവുമില്ലാത്ത പ്രശസ്ത സാമ്പത്തിക വിദഗ്ധനായ മൻമോഹൻ സിങ്ങിനെ 1991ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു തന്നെയാണ് ധനമന്ത്രിയായി നിയമിച്ചത്. ആ സമയം ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. ഇദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ നിരവധി എതിർപ്പുകൾ വന്നിരുന്നെങ്കിലും അതിനെയെല്ലാം മറി കടന്ന് തൻ്റെ എല്ലാ പദ്ധതികളും വിജയകരമായി നടപ്പിലാക്കാൻ അദ്ദേഹം ശ്രമിച്ചു. അതിൽ വിജയിക്കുകയും ചെയ്യും.
മൻമോഹൻ സിംഗ് എന്ന അധ്യാപകൻ
അദ്ധ്യാപകനായാണ് മൻമോഹൻ സിംഗ് തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അദ്ദേഹം മറ്റു അധ്യാപകരിൽ നിന്നും വ്യത്യാസ്തനായിരുന്നു. വിദ്യാർത്ഥികളോടുള്ള സമീപനവും വേറിട്ടതാണ്. അദ്ദേഹം എല്ലാ വെള്ളിയാഴ്‌ചയും പഞ്ചാബ് യൂണിവേഴ്‌സിറ്റി കാമ്പസിലെ തൻ്റെ വസതിയിലേക്ക് വിദ്യാർത്ഥികളെ ക്ഷണിക്കുമായിരുന്നു. അവിടെ ചായയും ലഘുഭക്ഷണവും നൽകി വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഒരു ഇടം നൽകുകയായിരുന്നു സിംഗ്.
മറ്റു പദവികൾ
1971 മുതൽ 1996 വരെ, കാൽ നൂറ്റാണ്ടോളം സാമ്പത്തിക നയരൂപീകരണ മേഖലയിലെ എല്ലാ സുപ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വിദേശ വ്യാപാര മന്ത്രാലയത്തിൽ ഉപദേഷ്ടാവായാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തിയത്. 1972-ൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. അതോടെ അധ്യാപന ജീവിതത്തിന് അവസാനമിടേണ്ടി വന്നു. 1976-ൽ ധനകാര്യ സെക്രട്ടറിയായും നിയമിതനായി. 1980 മുതൽ 1982 വരെ ആസൂത്രണ കമ്മീഷൻ അംഗമായി പ്രവർത്തിച്ചു. 1982-ൽ അന്നത്തെ ധനമന്ത്രി പ്രണബ് കുമാർ മുഖർജിയുടെ കാലത്താണ് മൻമോഹൻ സിംഗ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായി നിയമിതനായത്.

അടിയന്തരാവസ്ഥ കാലത്തെ സിംഗ്....
"സമയനിഷ്ഠയ്ക്കും അച്ചടക്കത്തിനും കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ചില നല്ല കാര്യങ്ങൾ സംഭവിച്ചു. പക്ഷേ, രാജ്യം മുഴുവൻ ഭീതിയുടെ അന്തരീക്ഷമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഏകപക്ഷീയമായ അറസ്റ്റുകളും തടങ്കലുകളും ഉണ്ടായി. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും കുടുംബാസൂത്രണ പദ്ധതി, വന്ധ്യംകരണ പരിപാടി എന്നിവ നടപ്പിലാക്കിയതിനാൽ രാജ്യത്ത് വളരെയധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സഞ്ജയ് ഗാന്ധിയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട അധികാരി. അദ്ദേഹത്തിന് വളരെയധികം സ്വാധീനമുണ്ടായിരുന്നു."- അടിയന്തരാവസ്ഥയെക്കുറിച്ചുള്ള സിങ്ങിൻ്റെ വീക്ഷണങ്ങൾ ഇതായിരുന്നു.
ഗെയിം ചെയ്ഞ്ചർ
1991-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുകയും പി.വി.നരസിംഹറാവു പ്രധാനമന്ത്രിയാകുകയും ചെയ്തപ്പോൾ ധനമന്ത്രിയായി എത്തിയത് ഡോ. മൻമോഹൻ സിംഗ്. 5 വർഷത്തെ ഭരണത്തിൽ അദ്ദേഹം കൊണ്ടു വന്ന മാറ്റങ്ങൾ ശ്രദ്ധേയമായിരുന്നു. സാമ്പത്തിക അച്ചടക്കമില്ലായ്മയുടെയും മറ്റു പ്രതിസന്ധികളിൽ നിന്നും അദ്ദേഹം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ രക്ഷപ്പെടുത്തി. വിദേശ മൂലധനത്തിൻ്റെ ഒഴുക്ക് ലഘൂകരിക്കുന്നതിലൂടെയും സ്വകാര്യ മേഖലയുടെ പ്രവേശനത്തിലൂടെയും ബാങ്കിംഗ് മേഖലയെയും ഇൻഷുറൻസ് വ്യവസായത്തെയും ഉദാരവൽക്കരിക്കാൻ അദ്ദേഹം ശ്രമിച്ചു.
2004ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതോടെ 2004 മെയ് മാസത്തിൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി. ബാങ്കിംഗ് സാമ്പത്തിക മേഖലയിൽ വമ്പൻ നവീകരണങ്ങൾ നടപ്പാക്കുന്നതിലും മന്‍മോഹന്‍സിങ് സര്‍ക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന് രാജ്യത്തിന്റെ യാത്രാമൊഴി.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications