കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര്‍ തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

റെനോ ഡെസ്റ്റര്‍ ഒരു ദശാബ്ദത്തിന് ശേഷം, ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചെത്തി. മിഡ്-സൈസ് എസ് യുവി വിഭാഗത്തില്‍ കടുത്ത മത്സരം അരങ്ങേറുമ്പോഴാണ് പ്രീമിയം ഫീച്ചറുകളുമായി ഡസ്റ്ററെത്തുന്നത്.

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര്‍ തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി

ഹൈ-എന്‍ഡ് ഫീച്ചറുകളുടെ അഭാവമാണ് 2012 ല്‍ ഡസ്റ്ററിനെ പിന്തിരിപ്പിച്ചതെങ്കില്‍ ഇത്തവണ ആ പോരായ്മ പരിഹരിക്കപ്പെട്ടിരിക്കുന്നു.

പുതിയ വരവില്‍ ഓരോ വേരിയന്റും സൗകര്യങ്ങളാല്‍ സമ്പന്നമാണ്. ശക്തമായ ടര്‍ബോ പേട്രോള്‍ എഞ്ചിനും ഹൈബ്രിഡ് പവര്‍ട്രെയിനും കമ്പനി സന്നിവേശിപ്പിച്ചിരിക്കുന്നു.

വില
മോഡലുകള്‍ ടര്‍ബോ പേട്രോള്‍ എഞ്ചിനോടുള്ളവയാണ്. എന്റ്രി-ലെവല്‍ ട്രിം ഓഥന്റിക് മോഡല്‍ വില 10.49 ലക്ഷം രൂപ (എക്‌സ്-ഷോറൂം). മാര്‍ച്ച് 31 വരെ പ്രീ-ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഇന്ററഡക്ഷണറി വില 10.29 ലക്ഷം രൂപ (എക്‌സ്-ഷോറൂം).ഡസ്റ്റര്‍ ഹൈബ്രിഡ് വില റെനോ പ്രഖ്യാപിച്ചിട്ടില്ല.

വേരിയന്റുകള്‍
ഡസ്റ്റര്‍ അഞ്ച് മോഡലുകളില്‍ ലഭ്യമാണ് ഓഥന്റിക്, ഇവൊല്യൂഷന്‍, ടെക്നോ, ടെക്നോ+, ഐക്കോണിക്. എന്റ്രി-ലെവല്‍ മോഡല്‍ ഓഥന്റിക് ആണ്.

എഞ്ചിന്‍ ഓപ്ഷനുകള്‍: 1.0 ലിറ്റര്‍ ടര്‍ബോ TCe 100 (100PS, 160Nm) 6സ്പീഡ് മാനുവല്‍, 1.3 ലിറ്റര്‍ ടര്‍ബോ TCe 160 (163PS, 280Nm) 6സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ DCT. ഹൈബ്രിഡ് മോഡല്‍ E-Tech 160 (160PS, 172Nm).

ഓഥന്റിക് മോഡലിന് 1.0 ലിറ്റര്‍ ടര്‍ബോ TCe 100, 6സ്പീഡ് മാനുവല്‍ മാത്രമാണുള്ളത്. ടര്‍ബോ TCe 160 വേണമെങ്കില്‍ ഇവൊല്യൂഷന്‍ മോഡല്‍ തിരഞ്ഞെടുക്കണം.

ഓഥന്റിക് മോഡല്‍ ഫീച്ചറുകള്‍: LED ഹെഡ്‌ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍, ഡസ്റ്റര്‍ ഗ്രില്‍, സ്‌കിഡ് പ്ലേറ്റുകള്‍, LED ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ORVMയില്‍, 7-ഇഞ്ച് TFT ഡ്രൈവര്‍ ഡിസ്പ്ലേ, ഓള്‍ പവര്‍ വിന്‍ഡോസ് ഓട്ടോ അപ്/ഡൗണ്‍, സെന്‍ട്രല്‍ കോണ്‍സോള്‍ സ്ലൈഡിംഗ് ആംറെസ്റ്റ്, ഓട്ടോ ഹെഡ്‌ലാമ്പ്, വണ്‍-ടച്ച് LED റൂം ലൈറ്റുകള്‍, റിയര്‍ എസി വെന്റുകള്‍, റിമോട്ട് കീലെസ് എന്റ്രി.

35 സെഫ്റ്റി ഫീച്ചറുകള്‍: സ്റ്റാന്‍ഡേര്‍ഡ് ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോനിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റേബിലിറ്റി കണ്ട്രോള്‍.

ഡസ്റ്റര്‍ എന്റ്രി-ലെവല്‍ മോഡലുകള്‍ പോലും ഫീച്ചറുകളാല്‍ സമ്പന്നമാണ്.

റെനോ ഡെസ്റ്റര്‍, മറ്റ് മിഡ് സൈസ് എസ് യുവി വില (എക്‌സ് ഷോറും) താരതമ്യം

റെനോ ഡസ്റ്റർ-10.49 ലക്ഷം
ഹ്യുണ്ടായ് ക്രെറ്റ- 10.79 ലക്ഷം
കിയ സെൽറ്റോസ്- 10.99 ലക്ഷം
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര- 10.76 ലക്ഷം രൂപ
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ- 10.99 ലക്ഷം രൂപ
മാരുതി സുസുക്കി വിക്ടോറിസ് -10.50 ലക്ഷം
ടാറ്റ സിയറ -11.49 ലക്ഷം
ഹോണ്ട എലിവേറ്റിന് -11.60 ലക്ഷം രൂപ
ഫോക്‌സ്‌വാഗൺ ടൈഗൺ- 11.42 ലക്ഷം രൂപ

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X