24,200 കോടി സമാഹരിക്കാൻ പൊതുമേഖലാ സ്ഥാപനം, ഓഹരിയിൽ ഉണർവ്വ്, വാങ്ങാമെന്ന് വിദഗ്ധർ

കഴിഞ്ഞ രണ്ടു ദിവസം ഓഹരി വിപണി നിക്ഷേപകർക്ക് നേട്ടമാണ് സമ്മാനിച്ചത്. സൂചികകൾ പച്ചയിലേക്ക് നീങ്ങി. നിലവിലെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള ഫെഡറൽ റിസർവിൻ്റെ തീരുമാനം വന്നതിന് പിന്നാലെയാണ് വിപണിയും കുതിച്ചത്. എന്നാൽ വെള്ളിയാഴ്ച ഓഹരി വിപണി ആരംഭിച്ചത് ഇടിവോടെയാണ്. ഏഷ്യൻ വിപണികളിലെ ദുർബലമായ പ്രവണത, വിദേശ നിക്ഷേപകരുടെ വില്പന, ഐടി ഓഹരികളുടെ കുത്തനെയുള്ള ഇടിവ് എന്നിവയാണ് തിരിച്ചടിയായത്. സെൻസെക്‌സ് 413.36 പോയിൻ്റ് ഇടിഞ്ഞ് 72,227.83 ലും നിഫ്റ്റി 86.8 പോയിൻ്റ് താഴ്ന്ന് 21,925.15 ലുമാണ് വ്യാപാരം ആരംഭിച്ചത്.

സെൻസെക്സിൽ ഭാരത് പെട്രോളിയം, അപ്പോളോ ഹോസ്പിറ്റൽസ്,സിപ്ല, സൺ ഫാർമ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.സെക്ടറൽ സൂചികയിൽ നിഫ്റ്റി ഐടി 2.18 ശതമാനം ഇടിഞ്ഞു. 

5 ശതമാനം ഉയർന്ന് പൊതുമേഖലാ ഓഹരി, ഇപ്പോൾ വാങ്ങിയാൽ നേട്ടം

നേട്ടമുണ്ടാക്കി ഐആർഇഡിഎ

വെള്ളിയാഴ്ച ആദ്യ സെഷനിൽ തന്നെ നേട്ടമുണ്ടാക്കിയ ഓഹരികളിൽ ഒന്ന് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി (ഐആർഇഡിഎ) ആണ്. 133.70 രൂപയിലാണ് ഐആർഇഡിഎ ഓഹരി വ്യാപാരം തുടങ്ങിയത്. പെട്ടെന്ന് തന്നെ വില 138.65 രൂപയിലേക്കെത്തി. അതായത് ഏകദേശം 5 ശതമാനത്തിന്‍റെ വർധന.

മുന്നേറ്റത്തിന് കാരണം

കമ്പനിയുടെ ഓഹരികൾ വെള്ളിയാഴ്ച അതിരാവിലെ ഡീലുകളിൽ ശക്തമായ വാങ്ങൽ താൽപ്പര്യത്തിന് സാക്ഷ്യം വഹിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ കടമെടുപ്പിലൂടെ 24,200 കോടി രൂപ സമാഹരിക്കാൻ ഐആർഇഡിഎ തീരുമാനിച്ചിട്ടുണ്ട്. 2024 മാർച്ച് 28-ന് ചേരുന്ന ബോർഡ് മീറ്റിംഗിൽ ധനസമാഹരണ നിർദ്ദേശം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യും. ഇതാണ് ഐആർഇഡിഎ ഓഹരി കൂടുതലായി നിക്ഷേപകർ വാങ്ങാൻ കാരണം.

ഓഹരി വാങ്ങാം

ധനസമാഹരണത്തിനുള്ള തീരുമാനത്തിന് ബോർഡ് അംഗീകാരം നൽകുന്നതോടെ ഐആർഇഡിഎ ഓഹരി വില വീണ്ടും ഉയരാനാണ് സാധ്യത. നിലവിഷ കമ്പനിയുടെ ഓഹരികൾ ഓരോ ലെവലിലും 120 രൂപ എന്ന നിലയിൽ ശക്തമായ അടിത്തറ ഉണ്ടാക്കിയിട്ടുണ്ട്.

5 ശതമാനം ഉയർന്ന് പൊതുമേഖലാ ഓഹരി, ഇപ്പോൾ വാങ്ങിയാൽ നേട്ടം

ഐആർഇഡിഎ ഓഹരി 145 രൂപ മുതൽ 150 രൂപ വരെ വരും ദിവസങ്ങളിൽ ഉയരുമെന്നാണ് ചോയ്‌സ് ബ്രോക്കിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ 120 രൂപ സ്റ്റോപ്പ് ലോസ് ക്രമീകരിച്ച് കമ്പനിയുടെ ഓഹരികൾ നിക്ഷേപകർക്ക് വാങ്ങാമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഓഹരി വിപണിയിലെ പ്രകടനം

ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് മൾട്ടിബാഗർ നേട്ടം നൽകിയ പൊതുമേഖലാ ഓഹരിയാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസിയുടേത്. കഴിഞ്ഞ 1 മാസത്തിനിടെ വലിയ ഇടിവ് കമ്പനിയുടെ ഓഹരിയിലുണ്ടായിരുന്നു. എന്നാൽ പിന്നീട് മുന്നേറ്റത്തിലേക്കെത്തി. കഴിഞ്ഞ 5 ട്രേഡിംഗ് ദിവസങ്ങൾക്കുള്ളിൽ 4.13 ശതമാനത്തിന്‍റെ നേട്ടം കമ്പനിയുണ്ടാക്കി.

131.08 ശതമാനമാണ് 6 മാസത്തിനിടെയുണ്ടാക്കിയ മുന്നേറ്റം. ഒരു വർഷത്തിനിടെ 131 ശതമാനം വളർച്ച നേടാനും ഐആർഇഡിഎയുടെ ഓഹരികൾക്ക് സാധിച്ചു. 214.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. ഏറ്റവും കുറഞ്ഞ ഓഹരി വില 50 രൂപയാണ്.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി

പുനരുപയോഗ ഊ‌ർജം, ഊർജ പരിപാലനം തുടങ്ങിയ മേഖലകളുടെ വികസനവും പ്രചാരണവും ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങളും സജ്ജമാക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്‍റ് ഏജൻസി (ഐആർഇഡിഎ) ലിമിറ്റഡ്. 1987ലാണ് കമ്പനിയുടെ തുടക്കം. മിനിരത്ന പദവിയുള്ള കമ്പനിയുമാണിത്. ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്‍റെ ലൈസൻസും കരസ്ഥമാക്കിയിട്ടുണ്ട്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X