ആരോഗ്യ ഇന്‍ഷുറന്‍സിനെ സംബന്ധിച്ചിടത്തോളം, അതിന്റെ പുതുക്കല്‍ തീയതിയില്‍ ഒരു വ്യക്തി പ്രീമിയം അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ആ വ്യക്തിയ്ക്ക് പ്രീമിയം അടയ്ക്കുന്നതിനായി നിശ്ചിത ഗ്രേസ് കാലയളവ് ലഭിക്കുന്നതായിരിക്കും. ഈ ഗ്രേസ് കാലയളവില്‍ പ്രീമിയം അടച്ച് പോളിസികള്‍ പുതുക്കാന്‍ മിക്ക ആരോഗ്യ ഇന്‍ഷുറര്‍മാരും പോളിസി ഹോള്‍ഡര്‍മാരെ അനുവദിക്കുന്നു. എന്നാല്‍, ഗ്രേസ് കാലയളവെന്നത് ഇന്‍ഷുറര്‍മാരുടെ വിവേചനാധികാരത്തിലാണ്. നിശ്ചിത തീയതി നഷ്ടപ്പെടുകയാണെങ്കില്‍ നിങ്ങള്‍ പരിരക്ഷിതരാണോ?
ഗ്രേസ് കാലയളവില്‍ ഉള്‍പ്പെടുന്നവര്‍
നിശ്ചിത തീയതിയ്ക്ക് മുമ്പായി പുതുക്കല്‍ പ്രീമിയം അടയ്ക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍, നിങ്ങള്‍ക്ക് വീണ്ടും ഇന്‍ഷുറന്‍സ് ലഭിക്കില്ല. അതായത്, നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നല്കുന്ന കവറേജ് നിങ്ങളില്‍ നിന്ന് തിരികെ എടുക്കുന്നതായിരിക്കും. നിലവിലുള്ള ഇന്‍ഷുറന്‍സ് കവറേജ് തുടരുന്നതിനായി നിങ്ങള്‍ പ്രീമിയം അടയ്ക്കേണ്ടതുണ്ട്.

കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഗ്രേസ് കാലയളവ് ലഭിക്കുകയാണെങ്കില്‍?
കൊവിഡ് 19 വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവില്‍, 2020 മാര്‍ച്ച് 25 -നും 2020 മെയ് മൂന്നിനും ഇടയില്‍ കാലഹരണപ്പെടുന്ന പോളിസികളുള്ള ഉപഭോക്താക്കളെ, മെയ് 15 -നോ അല്ലെങ്കില്‍ അതിനു മുമ്പുള്ള ഏതെങ്കിലും ദിവസങ്ങളിലോ പ്രീമിയം അടച്ചുകൊണ്ട് ഇടവേളകളില്ലാതെ പോളിസികള്‍ പുതുക്കാന്‍ ഇന്ത്യാ ഗവണ്മെന്റും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും (ഐആര്‍ഡിഎഐ) അനുവദിച്ചിരിക്കുന്നു. കൊവിഡ് വ്യാപനം തടയുന്നതിനായി മാര്‍ച്ച് 25 മുതല്‍ രാജ്യം ലോക്ക് ഡൗണിലാണ്.
അതിനാല്‍, പോളിസി ഹോള്‍ഡര്‍മാര്‍ മാത്രമല്ല പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുക. മറിച്ച്, ഇന്‍ഷുറര്‍മാര്‍, ഇന്‍ഷുറന്‍സ് വിതരണക്കാര്‍, മറ്റ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവയും ലോക്ക് ഡൗണ്‍ കാരണം അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുകയാണ്. കൊവിഡ് 19 മഹാമാരിയുടെ സമയത്ത് ഉപയോക്താക്കള്‍ക്ക് നല്കുന്ന ഗ്രേസ് കാലയളവ്, അവര്‍ക്ക് കവറേജ് ആനുകൂല്യങ്ങള്‍ ഉറപ്പുനല്‍കുന്നില്ലെന്ന് പോളിസി ഹോള്‍ഡര്‍മാര്‍ മറക്കരുത്. ഈ തീരുമാനം ഇന്ഷുറര്മാര്ക്കുള്ളതാണ്. ഈ സമയങ്ങളില്‍ നിങ്ങള്‍ക്ക് സാമ്പത്തിക സമ്മര്‍ദം നേരിടുന്നുണ്ടെങ്കില്‍ കൂടുതല്‍ വ്യക്തതയ്ക്കായി നിങ്ങളുടെ ഇന്‍ഷുററുമായി ബന്ധപ്പെടണം. നിങ്ങള്‍ പണമടച്ചയാളാണെങ്കില്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങളുടെ പ്രീമിയം അടയ്ക്കാന്‍ സാധിക്കും. കാരണം, മിക്ക ബാങ്കുകളും റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടയ്ക്കുന്നതിന് മൂന്ന് മാസത്തെ മൊറട്ടോറിയം വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സിന് കീഴില്‍ കവറേജ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തുടരുമെന്നത് ഇത് ഉറപ്പാക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications