ഒടുവിൽ ആ ചോദ്യത്തിന് ഉത്തരമായി.. തുടർച്ചയായ പത്താം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഒക്ടോബർ 7 നും 9 നും ഇടയിൽ ചേർന്ന ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗമാണ് റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയത്. അതോടെ 6.5 ശതമാനമായി തന്നെ റിപ്പോ നിരക്ക് തുടരും.
2023 ഫെബ്രുവരിക്ക് ശേഷം അടിസ്ഥാന പലിശനിരക്കിൽ എംപിസി തൊട്ടിട്ടില്ല. റീപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിൽ തുടരുകയാണ്.
എന്താണ് റിപ്പോ നിരക്ക്..?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും പണം വായ്പ നൽകുന്നതിന്റെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. 2019 ഒക്‌ടോബർ 1ന് ശേഷം എല്ലാ ഫ്‌ളോട്ടിംഗ് റേറ്റ് റീടെയിൽ ലോണുകളും റിപ്പോ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. റിപ്പോ നിരക്ക് ഉയരുന്നതിലൂടെ റിപ്പോ റേറ്റ് ലിങ്ക്ഡ് ഹോം ലോണുകളുടെയും വ്യക്തിഗത വായ്പകളുടെയും പലിശ നിരക്കുകൾ ഉയരാൻ കാരണമാകും.
ഭവന, വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം പലിശനിരക്ക് കുറയണമെങ്കിൽ റീപ്പോ കുറയേണ്ടത് അനിവാര്യമാണ്. റിപ്പോ കുറച്ചാൽ പലിശഭാരം കുറയും, ഇഎംഐ തുകയും കുറയും.

അമേരിക്ക പലിശ നിരക്കിൽ മാറ്റം വരുത്തി
2024 സെപ്റ്റംബർ 18ന് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് അരശതമാനം അതായത് 0.50 ശതമാനം കുറച്ചിരുന്നു. 4 വർഷത്തിന് ശേഷമാണ് പലിശ നിരക്കിൽ മാറ്റം വരുത്താൻ ഫെഡറൽ റിസർവ് തയ്യാറായത്. പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്തായിരുന്നു നടപടി. റീറ്റെയ്ൽ പണപ്പെരുപ്പം 2 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യമെങ്കിലും അത് 3 ശതമാനത്തിന് താഴെയെത്തിയപ്പോൾ തന്നെ അമേരിക്ക പലിശഭാരം കുറയ്ക്കുകയായിരുന്നു.
ഡിസംബറിൽ കുറയ്ക്കാൻ സാധ്യത..?
ഇത്തവണ റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇല്ലെന്ന് നേരത്തെ ധനകാര്യ വിദഗ്ധരും സ്ഥാപനങ്ങളും സൂചിപ്പിച്ചിരുന്നു. എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ് മാത്രമാണ് ഒക്ടോബറിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രവചിച്ചത്. റിപ്പോ കുറയ്ക്കാൻ സാധ്യതയില്ലെന്ന് എസ്ബിഐയും സൂചിപ്പിച്ചിരുന്നു. ഡിസംബറിൽ നടക്കുന്ന യോഗത്തിൽ കാൽ ശതമാനം (0.25 ശതമാനം) കുറവ് വരുത്തിയേക്കുമെന്നാണ് വിലയിരുത്തൽ. വിദഗ്ധരുടെ അഭിപ്രായത്തിൽ, 2025 മാർച്ചോടെ ഇന്ത്യയിൽ അര ശതമാനത്തിൻ്റെ കുറവുണ്ടായേക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
