ദില്ലി: കൊറോണ വൈറസ് വ്യാപത്തിന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് പൂർണ്ണമായ രീതിയിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുന്നു. ആഭ്യന്തര സർവീസ് കോവിഡിന് മുമ്പുള്ള നിലയിലേക്ക് പുനരാരംഭിക്കുന്നതിന്റെ സാധ്യതയെക്കുറിച്ചാണ് കേന്ദ്ര സർക്കാരും വിമാന കമ്പനികളും ചർച്ച ചെയ്യുന്നത്.
എങ്കിലും നിലവിലെ സാഹചര്യത്തിൽ കൂടുതൽ ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ആഭ്യന്തര സർവീസ് ആരംഭിക്കുന്നതിന് കാലതാമസം വരുത്തണമെന്ന് വിമാന കമ്പനികൾ തന്നെ സർക്കാരിനോട് അഭ്യർത്ഥിച്ചതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊവിഡ് വ്യാപനത്തിനിടെ 80 ശതമാനം ശേഷിയോടെ ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി നിലവിലുണ്ട്. ഇതനുസരിച്ചാണ് ആഭ്യന്തര വിമാന സർവീസുകൾ നടന്നുവരുന്നത്.

"കാര്യങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുപോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്, അതിനാലാണ് ജനുവരിയോടെ വിമാന യാത്രക്കാരുടെ എണ്ണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതിനുള്ള ചെയ്യാനുള്ള നിർദ്ദേശങ്ങൾ തേടുന്നത്. ഇക്കാര്യത്തിൽ ഉടൻ തന്നെ തീരുമാനം കൈക്കൊള്ളുമെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മൂന്ന് മാസത്തേക്ക് ടിക്കറ്റ് ബുക്കിംഗ് കുറവായതിനാൽ ഒഴികെയുള്ള എല്ലാ വിമാനക്കമ്പനികളും ഇത്തരമൊരു തീരുമാനം മാർച്ച് വരെ നീട്ടിവെക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചതായി മണികൺട്രോളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടി യാത്രാ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ
2020 മെയ് 25 നാണ് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചത്. 33 ശതമാനം ശേഷിയോടെ സർവീസ് നടത്താനാണ് കേന്ദ്രസർക്കാർ തുടക്കത്തിൽ വിമാനക്കമ്പനികളെ അനുവദിച്ചിരുന്നത്. 2020 ഡിസംബറിൽ സ്‌പൈസ് ജെറ്റിന്റെ പാസഞ്ചർ ലോഡ് ഫാക്ടർ 78 ശതമാനവും ഇൻഡിഗോയുടെ 71.5 ശതമാനവുമായിരുന്നുവെന്നാണ് ഡിജിസിഎയുടെ കണക്കുകൾ. എയർ ഇന്ത്യയും വിസ്താരയും യഥാക്രമം 66.9 ശതമാനവും 66.8 ശതമാനവും പിഎൽഎഫ് രേഖപ്പെടുത്തിയിരുന്നു. എയർ ഏഷ്യ ഇന്ത്യയുടെ പിഎൽഎഫ് 65.1 ശതമാനവും ഗോ എയർ 66.3 ശതമാനവുമായിരുന്നു ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. രാജ്യാന്തര വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുമായി ധാരണയുണ്ടാക്കിയിട്ടുള്ള എയർ ബബിൾ ക്രമീകരണത്തിലൂടെയും വന്ദേ ഭാരത് മിഷനിലൂടെയും ചില വിമാനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
