7.75% സേവിംഗ്സ് ബോണ്ട് പദ്ധതി, 2018 ഇന്ന് അവസാനിക്കുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. പലിശ നിരക്ക് കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചത്. ആർബിഐ ബോണ്ടുകൾ അല്ലെങ്കിൽ ജിഒഐ ബോണ്ട് എന്നറിയപ്പെടുന്ന ആകർഷകമായ ഒരു നിക്ഷേപ ഓപ്ഷനാണിത്. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക്. ഈ ആർബിഐ ബോണ്ടുകൾ നിലവിൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയും സർക്കാർ പിന്തുണയുള്ള മറ്റ് നിക്ഷേപ പദ്ധതികളെയും അപേക്ഷിച്ച് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ആർക്കൊക്കെ അപേക്ഷിക്കാം
അതിനാൽ നിങ്ങൾ ആർബിഐ 7.75% ബോണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബാങ്കിംഗ്, ബിസിനസ് സമയം അവസാനിക്കുന്നതിന് മുമ്പ് നിക്ഷേപം നടത്തണം. 2018 ൽ പുറത്തിറക്കിയ ഈ റിസർവ് ബാങ്ക് 7.75% ബോണ്ടുകൾ രാജ്യത്തെ സ്ഥിരതാമസക്കാർക്കും ഹിന്ദു അവിഭക്ത കുടുംബത്തിനും ലഭ്യമാണ്. പ്രവാസി ഇന്ത്യക്കാർക്ക് ഈ ബോണ്ടുകളിൽ നിക്ഷേപം നടത്താൻ അർഹതയില്ല.
നിക്ഷേപ തുക
പരമാവധി പരിധിയില്ലെങ്കിലും നിക്ഷേപം നടത്തേണ്ട ഏറ്റവും കുറഞ്ഞ മൂല്യം 1,000 രൂപയാണ്. ഈ ബോണ്ടുകൾക്ക് ഏഴ് വർഷത്തെ ലോക്ക്-ഇൻ കാലയളവാണുള്ളത്. 60 വയസ്സിന് താഴെയുള്ളവർക്ക് നേരത്തെയുള്ള പിൻവലിക്കലിന് അർഹതയില്ല. 60 നും 70 നും ഇടയിൽ പ്രായമുള്ളവർക്ക് ആറ് വർഷത്തിന് ശേഷം പണം പിൻവലിക്കാം. 70 നും 80 നും ഇടയിൽ പ്രായമുള്ളവർക്ക് അഞ്ച് വർഷത്തിന് ശേഷവും 80 വയസ്സിന് മുകളിലുള്ളവർക്ക് നാല് വർഷത്തിന് ശേഷവും പണം പിൻവലിക്കാം.
അവസാന ദിനം
എന്നിരുന്നാലും, ഹോൾഡിംഗ് കാലയളവിന്റെ അവസാന ആറുമാസത്തേക്ക് നൽകേണ്ട പലിശ നിരക്കിന്റെ 50% നേരത്തെയുള്ള പിൻവലിക്കലിൽ പിടിക്കും. 7.75% സേവിംഗ്സ് ബോണ്ടുകൾ 2018, വ്യാഴാഴ്ച ബാങ്കിംഗ് സമയം അവസാനിക്കുന്നതു മുതൽ സബ്സ്ക്രിപ്ഷൻ നിർത്തലാക്കുമെന്ന് കേന്ദ്രസർക്കാർ സെൻട്രൽ ബാങ്ക് വിജ്ഞാപനത്തിലാണ് അറിയിച്ചത്.
പലിശ നിരക്ക്
ഈ ബോണ്ടുകളുടെ പലിശ നിരക്ക് വർഷം തോറും കണക്കാക്കും. എന്നാൽ അർദ്ധ വാർഷിക അടിസ്ഥാനത്തിൽ നൽകപ്പെടും. നിക്ഷേപകർക്ക് എങ്ങനെ പേയ്‌മെന്റുകൾ സ്വീകരിക്കണമെന്ന് തിരഞ്ഞെടുക്കാനാകും. ക്യുമുലേറ്റീവ് ഫോമിന് കീഴിൽ, മെച്യൂരിറ്റി കാലാവധിയുടെ അവസാനത്തിൽ പലിശയും പ്രധാന തുകയും ബാങ്ക് നൽകും. ഇഷ്യു ചെയ്ത തീയതി മുതൽ അർദ്ധ വാർഷിക ഇടവേളകളിൽ പലിശ അടയ്‌ക്കേണ്ട ക്യുമുലേറ്റീവ് ഫോം വേണമെങ്കിലു നിക്ഷേപകർക്ക് തിരഞ്ഞെടുക്കാം. റിസർവ് ബാങ്കിന്റെ 7.75% ബോണ്ടുകളുടെ പലിശയ്ക്ക് നികുതി നൽകേണ്ടതാണ്.
അപേക്ഷിക്കേണ്ടത് എവിടെ?
ദേശസാൽകൃത ബാങ്കുകൾ വഴിയും ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള സ്വകാര്യ സ്വകാര്യ ബാങ്കുകൾ വഴിയും നിങ്ങൾക്ക് ഈ ബോണ്ടുകൾക്ക് അപേക്ഷിക്കാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
