ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പുതിയ 'പോസിറ്റീവ് പേ' സംവിധാനവുമായി രംഗത്തുവന്നിരിക്കുകയാണ് റിസര്‍വ് ബാങ്ക്. 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ അതിവേഗം ക്ലിയര്‍ ചെയ്യാന്‍ പുതിയ നടപടിക്ക് സാധിക്കുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. 'പോസിറ്റീവ് പേ'യ്ക്ക് കീഴില്‍ ചെക്ക് നല്കുന്ന വ്യക്തി എല്ലാ വിവരങ്ങളും ബാങ്കിന് കൈമാറണം. ഇഷ്യൂ ചെയ്യുന്ന സമയത്ത് അക്കൗണ്ട് ഉടമ നല്കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാകും ചെക്ക് പ്രോസസ് ചെയ്യപ്പെടുക. ഈ അവസരത്തില്‍ റിസര്‍വ് ബാങ്കിന്റെ പുതിയ പോസിറ്റീവ് പേ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ അറിയാം.

ചെക്ക് തട്ടിപ്പുകള്‍ തടയുകയാണ് 'പോസിറ്റീവ് പേ'യുടെ പ്രധാന ഉദ്ദേശം. വ്യാജ ചെക്കുകള്‍ തിരിച്ചറിയാന്‍ പുതിയ സംവിധാനം ബാങ്കുകളെ സഹായിക്കും. ഫണ്ടില്‍ നിന്നും പണം അനുവദിക്കുന്നതിന് മുന്‍പ് ചെക്കില്‍ നല്കിയ വിവരങ്ങള്‍ ശരിയാണോയെന്ന് ബാങ്കുകള്‍ പുനഃപരിശോധിക്കും. ഇനി നല്കിയ വിവരങ്ങളില്‍ അസ്വാഭാവികത കണ്ടെത്തിയാല്‍ ചെക്ക് തിരിച്ചയക്കപ്പെടും. ചെക്ക് ഇഷ്യൂ ചെയ്യുമ്പോള്‍ത്തന്നെ ഇടപാടിനെ കുറിച്ച് ബാങ്കുകള്‍ക്ക് അറിവ് ലഭിക്കുമെന്നതാണ് പോസിറ്റീവ് പേയുടെ പ്രധാന സവിശേഷത.
പോസിറ്റീവ് പേ സംവിധാനം പ്രകാരം ചെക്ക് ഇഷ്യൂ ചെയ്യുന്നവര്‍ നല്കുന്ന ചെക്കിന്റെ വിവരങ്ങള്‍ ബാങ്കുമായി പങ്കുവെയ്ക്കണം. ചെക്ക് നമ്പര്‍, തീയതി, പേര്, അക്കൗണ്ട് നമ്പര്‍, തുക തുടങ്ങിയ വിവരങ്ങള്‍ നെറ്റ് ബാങ്കിങ് വഴി അക്കൗണ്ട് ഉടമ ബാങ്കിന് കൈമാറണം. ഇതിനൊപ്പം ചെക്കിന്റെ മുന്‍/പിന് പുറങ്ങളുടെ ചിത്രവും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ ചെക്ക് കൈമാറാന്‍ പാടുള്ളൂ. ചെക്ക് ലഭിക്കുന്ന വ്യക്തി പിന്നീട് ബാങ്കില്‍ ചെല്ലുമ്പോള്‍ പോസിറ്റീവ് പേ പ്രകാരം നല്കിയ വിവരങ്ങള്‍ ബാങ്ക് പുനഃപരിശോധിക്കും. നല്കിയ വിവരങ്ങളില്‍ തെറ്റുണ്ടെന്ന് കണ്ടാല്‍ ഇഷ്യൂ ചെയ്ത വ്യക്തിയുടെ പക്കലേക്ക് ചെക്ക് തിരിച്ചയക്കപ്പെടും. ഇതുവഴി ചെക്ക് തട്ടിപ്പുകള്‍ തടയാമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിരീക്ഷണം. ഇതേസമയം, സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് സമാനമായ നടപടി 2016 മുതല്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ചെക്കുകളും ഐമൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന പരിശോധിച്ചതിന് ശേഷം മാത്രമാണ് ഐസിഐസിഐ ബാങ്ക് ക്ലിയര്‍ ചെയ്യുന്നത്.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications