പ്രതിസന്ധിയിലായ യെസ് ബാങ്കിന് അടിയന്തിര സാമ്പത്തിക സഹായവുമായി റിസർവ് ബാങ്ക്. 8,000 മുതൽ 10,000 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം നൽകാനാണ് റിസർവ് ബാങ്ക് (ആർബിഐ) തയ്യാറെടുക്കുന്നതെന്ന മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, നിക്ഷേപകരിൽ പരിഭ്രാന്തി കുറയ്ക്കുന്നതിനും അനുവദനീയമായ പിൻവലിക്കലിന് മതിയായ ഫണ്ട് ഉറപ്പാക്കുന്നതിനും റിസർവ് ബാങ്ക് 8,000 മുതൽ 10,000 കോടി രൂപ വരെ യെസ് ബാങ്കിലേക്ക് ഹ്രസ്വകാല വായ്പ നൽകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
അപൂർവ്വ നടപടി
തകർച്ചയിലായ ഒരു സ്ഥാപനത്തിന് പണം നൽകുന്നത് വളരെ അപൂർവമാണെങ്കിലും റിസർവ് ബാങ്ക് നിയമത്തിലെ സെക്ഷൻ 17 പ്രകാരം അനുവദനീയമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ ബാങ്ക് എന്ന നിലയിൽ അസാധാരണമായ സാഹചര്യങ്ങളിൽ റിസർവ് ബാങ്കിന് ഇത്തരം നടപടികൾ സ്വീകരിക്കാമെന്നാണ് മറ്റ് ചില വിദഗ്ധരുടെ അഭിപ്രായം.
നടപടികൾ ആരംഭിച്ചു
യെസ് ബാങ്കിനായുള്ള പുനരുജ്ജീവന നടപടികൾ വെള്ളിയാഴ്ച തന്നെ സർക്കാർ ആരംഭിച്ചിരുന്നു. പുന: സംഘടന നിർദ്ദേശത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 49 ശതമാനം ഓഹരികൾ വാങ്ങുമെന്നാണ് നിലവിലെ വിവരം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ പണമിടപാടിന് വഴിയൊരുക്കിയ യെസ് ബാങ്കിന്റെ അംഗീകൃത ഓഹരി മൂലധനം വർദ്ധിപ്പിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് 2 ബില്യൺ ഡോളർ സമാഹരിക്കുന്നതിന് മാസങ്ങളോളം കഷ്ടപ്പെട്ടിരുന്നു. എസ്‌ബിഐ നിക്ഷേപിക്കുന്നതിനേക്കാൾ കൂടുതൽ മൂലധനം യെസ് ബാങ്കിന് ആവശ്യമാണെന്നാണ് ചില അനലിസ്റ്റുകളുടെ അഭിപ്രായം.
30 ദിവസത്തിനകം
പുന:സംഘടന നിർദ്ദേശം 30 ദിവസത്തിനകം നടപ്പാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യെസ് ബാങ്കിൽ നിക്ഷേപം നടത്തുന്നതിന് ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയതായി മാർച്ച് 5 ന് എസ്ബിഐ അറിയിച്ചിരുന്നു. അന്നുതന്നെ, പെട്ടെന്നുള്ള നീക്കത്തിലൂടെ, റിസർവ് ബാങ്ക് യെസ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും പിൻവലിക്കലുകൾക്ക് പരിധി നിശ്ചയിക്കുകയും ആയിരുന്നു.
മൊറട്ടോറിയം
യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ക്രമാതീതമായി കുറയാൻ കാരണമായിട്ടുണ്ട്. വായ്പാ നഷ്ടം പരിഹരിക്കുന്നതിനും മൂലധന സമാഹരണത്തിനുമുള്ള ബാങ്കിന്റെ കഴിവില്ലായ്മ കാരണമാണ് മൊറട്ടോറിയം ഏർപ്പെടുത്തിയതെന്ന് ആർബിഐ വ്യക്തമാക്കി. യെസ് ബാങ്കിന്റെ 49% വരെ ഓഹരി വാങ്ങാനുള്ള സാധ്യതകൾ അന്വേഷിക്കുന്നതിന് എസ്‌ബിഐ ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ അറിയിച്ചിരുന്നുവെന്നും എസ്ബിഐ ചെയർമാൻ രജിനീഷ് കുമാർ ട്വീറ്റ് ചെയ്തു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
