റിസർവ് ബാങ്കിന്റെ വായ്പ നയ കമ്മിറ്റി ഇത്തവണ പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്കുകളും റിവേഴ്സ് റിപ്പോ നിരക്കുകളും മാറ്റമില്ലാതെ തുടരും. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് വായ്പാനയ പ്രഖ്യാപനം നടത്തിയത്. റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 3.35% ആയി തുടരും.
മിക്ക വിശകലന വിദഗ്ധരും ഇത്തവണ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഉയർന്ന പണപ്പെരുപ്പവും കുറഞ്ഞ ഡിമാൻഡും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ നിരക്ക് കുറയ്ക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നായിരുന്നു പല നിരീക്ഷകരുടെയും വിലയിരുത്തൽ. ഇത് ശരിയാകുകയും ചെയ്തു.

വിലക്കയറ്റവും വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് നിലവിലെ പ്രശ്‌നം. ഒക്ടോബറിലെ ചില്ലറ പണപ്പെരുപ്പം 7.61 ശതമാനമാണ്. ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇക്കാരണങ്ങളാലാണ് പലിശ നിരക്കിൽ മാറ്റം വരുത്താത്തത്. അടുത്ത ഏതാനും മാസങ്ങളിൽ പ്രധാന പണപ്പെരുപ്പം സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തുമെന്ന് ഐസിആർഎ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
സെൻട്രൽ ബാങ്ക് റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമൊന്നും വരുത്താത്തതിനാൽ വായ്പ ഇഎംഐകളിൽ ഇനി ഉടനടി കുറവുണ്ടാകാൻ സാധ്യത കുറവാണ്. മറുവശത്ത്, പോളിസി നിരക്കുകളിൽ മാറ്റം വരുത്താത്തത് സ്ഥിര നിക്ഷേപ (എഫ്ഡി) നിക്ഷേപകർക്ക് ഒരു സന്തോഷവാർത്തയാണ്. കാരണം ബാങ്കുകൾ ഇനി ഉടൻ എഫ്ഡികളുടെ പലിശനിരക്ക് കുറയ്ക്കില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
