മുംബൈ: മിച്ചമായി കൈവന്ന ഒരു ലക്ഷം കോടിയോളം രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറി ആര്‍ബിഐ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ജൂലൈ മുതല്‍ മാര്‍ച്ച് 31 വരെയുള്ള മിച്ചമാണിത്. ആര്‍ബിഐയുടെ അക്കൗണ്ടിങ് ഇയറില്‍ ഇനി മുതല്‍ മാറ്റം വരികയാണ്. നേരത്തെ ജൂലൈ മുതല്‍ ജൂണ്‍ വരെ ആയിരുന്നു അക്കൗണ്ടിങ് ഇയര്‍. ഇനി ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാകും. സാമ്പത്തിക വര്‍ഷത്തിന് സമാനമായ രീതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഒമ്പത് മാസത്തെ ട്രാന്സിഷന് കാലയളവിലെ പണം സര്‍ക്കാരിന് കൈമാറുന്നത്. 99122 കോടി രൂപയാണ് കൈമാറുക എന്ന് ആര്‍ബിഐ അറിയിച്ചു.

രണ്ടാം കൊറോണ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് ഒരു ലക്ഷം കോടിയോളം രൂപ ലഭിക്കുന്നത്. ഈ അവസരത്തില്‍ ഇത് വളരെ നേട്ടമാകുമെന്ന് വിലയിരുത്തുന്നു. രാജ്യം സാമ്പത്തിക ഞെരുക്കത്തിലേക്ക് പോകുമോ എന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്ന സമയമാണിത്. രാജ്യത്തെ സാമ്പത്തിക സാഹചര്യവും ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തു.
2020ല്‍ 44 ശതമാനം പണമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്. അതായത് 57128 കോടി രൂപ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കൈമാറിയ ഏറ്റവും കുറഞ്ഞ തുകയായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. 2019ല്‍ 1.23 ലക്ഷം കോടി രൂപ കൈമാറിയിരുന്നു. എല്ലാ വര്‍ഷവും ഡിവിഡന്റായി ആര്‍ബിഐ സര്‍ക്കാരിന് പണം കൈമാറാറുണ്ട്. പ്രവര്‍ത്തന ലാഭം വരുന്ന പണമാണിത്. സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ടി ഈ പണം വിനിയോഗിക്കും. 1934ലാണ് ആര്‍ബിഐ സ്ഥാപിക്കപ്പെട്ടത്. ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അന്ന് തന്നെ നിയമം തയ്യാറാക്കിയിരുന്നു. ഇതു പ്രകാരം ഓരോ വര്‍ഷവും ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് കൈമാറേണ്ടതുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
