2021 ജനുവരി 1 മുതല്‍ ചെക്ക് വഴിയുള്ള ഇടപാടുകള്‍ക്ക് പുതിയ ചട്ടം വരുന്നൂ. ചെക്ക് തട്ടിപ്പുകള്‍ തടയുക ലക്ഷ്യമിട്ട് പുതിയ 'പോസിറ്റീവ് പേ' സംവിധാനം ആവിഷ്കരിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്. 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ അതിവേഗം ക്ലിയര്‍ ചെയ്യാന്‍ പുതിയ നടപടിക്ക് സാധിക്കും.

'പോസിറ്റീവ് പേ'യ്ക്ക് കീഴില്‍ ചെക്ക് നല്കുന്ന വ്യക്തി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബാങ്കിന് കൈമാറണം. ഇഷ്യൂ ചെയ്യുന്ന സമയത്ത് അക്കൗണ്ട് ഉടമ നല്കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാകും അതത് ബാങ്കുകള്‍ ചെക്ക് പ്രോസസ് ചെയ്യുക. ചെക്കുകള്‍ക്ക് പോസിറ്റീവ് പേ സംവിധാനം ഏര്‍പ്പെടുത്തണമോ എന്ന കാര്യം അക്കൗണ്ട് ഉടമകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്ക് ഇടപാടുകള്‍ക്ക് പുതിയ ചട്ടം ബാങ്കുകള്‍ നിര്‍ബന്ധമാക്കും.
പോസിറ്റീവ് പേ: അറിയണം ഇക്കാര്യങ്ങള്‍
— പോസിറ്റീവ് പേയ്ക്ക് കീഴില്‍ ഇഷ്യു ചെയ്യുന്ന ചെക്കിന്റെ വിവരങ്ങള്‍ അക്കൗണ്ട് ഉടമ ബാങ്കിനെ അറിയിക്കേണ്ടതുണ്ട്. തീയതി, ചെക്ക് നല്കുന്ന/കൈപ്പറ്റുന്നയാളുടെ പേര്, ചെക്കിലെ തുക തുടങ്ങിയവ എസ്എംഎസോ മൊബൈല്‍ ആപ്പോ ഇന്റര്‍നെറ്റ് ബാങ്കിങ്ങോ വഴി ബന്ധപ്പെട്ട വ്യക്തിക്ക് ബാങ്കിന് കൈമാറാം.
— ചെക്ക് ബാങ്കിലെത്തുമ്പോള്‍ അക്കൗണ്ട് ഉടമ നല്കിയ വിവരങ്ങള്‍ ചെക്കിലുള്ള വിവരങ്ങളുമായി പോസിറ്റീവ് പേ സംവിധാനം ഒത്തുനോക്കും. വിവരങ്ങള്‍ കൃത്യമല്ലെന്നുണ്ടെങ്കില് ചെക്ക് പ്രോസസ് ചെയ്യപ്പെടില്ല. നല്കിയ വിവരങ്ങളില്‍ തെറ്റുണ്ടെന്ന് കണ്ടാല്‍ ഇഷ്യൂ ചെയ്ത വ്യക്തിയുടെ പക്കലേക്ക് ചെക്ക് തിരിച്ചയക്കപ്പെടും.
— നിലവില്‍ സിടിസ് സംവിധാനം (ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം) വഴിയാണ് ബാങ്കുകള്‍ ചെക്ക് പരിശോധിക്കുന്നത്. ദേശീയ പേമെന്റ് കോര്‍പ്പറേഷന്റെ സഹായത്തോടെ പുതിയ പോസിറ്റീവ് പേ സൗകര്യം കൂടി സിടിഎസിന്റെ ഭാഗമാവും.
— 50,000 രൂപയ്ക്ക് മുകളില്‍ ഇഷ്യൂ ചെയ്യുന്ന എല്ലാ ചെക്കുകളിലും പോസിറ്റീവ് പേ ഏര്‍പ്പെടുത്താനുള്ള സൗകര്യം ബാങ്കുകള്‍ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കും. എന്നാല്‍ ഇടപാട് പോസിറ്റീവ് പേയിലൂടെ വേണമോയെന്ന കാര്യം വ്യക്തികള്‍ക്ക് തീരുമാനിക്കാം. ഇതേസമയം, 5 ലക്ഷം രൂപയ്ക്ക് മുകളിലൂടെ ചെക്ക് ഇടപാടുകള്‍ക്ക് പോസിറ്റീവ് പേ നിര്‍ബന്ധമായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
