അടുത്തയാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കാൻ സജ്ജമാക്കിയിരിക്കുന്ന ആഭ്യന്തര വിമാനങ്ങളുടെ ടിക്കറ്റ് നിരക്കുകൾക്ക് നിയന്ത്രണം. ടിക്കറ്റുകളുടെ താഴ്ന്നതും ഉയർന്നതുമായ നിരക്കുകൾക്ക് പരിധി നിശ്ചയിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഈ നിയന്ത്രണം എന്നുവരെ നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല. മെയ് 25 മുതൽ വിമാന സർവ്വീസുകൾ ഭാഗികമായി ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള പൊതുവായ ചില മാർഗ നിർദ്ദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, വ്യോമയാന മന്ത്രാലയം നിർദ്ദേശിക്കുന്ന നിരക്കുകളുടെ താഴ്ന്നതും ഉയർന്നതുമായ പരിധി വിമാനക്കമ്പനികൾ പാലിക്കേണ്ടതുണ്ട്. പ്രവർത്തനം പുനരാരംഭിക്കുമ്പോൾ മൊത്തം വിമാനങ്ങളിൽ മൂന്നിലൊന്ന് മാത്രമേ പ്രവർത്തിക്കൂ. വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സ്ഥിരീകരിച്ച വെബ് ചെക്ക്-ഇൻ ഉള്ള യാത്രക്കാരെ മാത്രമേ വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കൂ.

എയർലൈൻസ് യാത്രക്കാർക്ക് ഭക്ഷണ സേവനങ്ങൾ നൽകുകയില്ല, ക്യാബിനകത്ത് ചെക്ക്-ഇൻ ബാഗുകൾ അനുവദിക്കില്ല, യാത്രക്കാർക്ക് യാത്രയ്‌ക്ക് ഫെയ്‌സ് മാസ്ക് ധരിക്കേണ്ടതാണ്, കൂടാതെ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തേണ്ടതുണ്ട്. ആരോഗ്യ സേതു ആപ്പിൽ ചുവന്ന സ്റ്റാറ്റസ് ഉള്ള യാത്രക്കാർക്ക് യാത്ര ചെയ്യാൻ അനുവാദമില്ല.
മാർച്ച് 31 വരെ നിലവിലുള്ള ലോക്ക്ഡൌണിന്റെ കീഴിലുള്ള നിരോധിത പ്രവർത്തനങ്ങളുടെ പട്ടികയിൽ നിന്ന് ആഭ്യന്തര വിമാന യാത്രയെ ആഭ്യന്തര മന്ത്രാലയം നീക്കം ചെയ്തു. വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും യാത്ര ചെയ്യാൻ വീടുകളിൽ നിന്ന് വരുന്ന വാഹനങ്ങളോ, ടാക്സികൾ മാത്രമേ യാത്രക്കാർക്ക് ഉപയോഗിക്കാൻ പാടുള്ളൂ. കോവിഡ് -19 വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും നടത്തുന്നതിന് സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications