മുംബൈ: സെപ്തംബറില്‍ രാജ്യത്തെ റീട്ടെയില്‍ വാഹന വില്പനയില് വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2019 സെപ്തംബറിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ റീട്ടെയില്‍ വാഹന വില്പനയില് ഉണ്ടായിരിക്കുന്നത് 10.24 ശതമാനത്തിന്റെ ഇടിവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഹന വിപണിയുടെ ഭാവി എന്തായിരിക്കും എന്ന ആശങ്ക കൂട്ടുന്നതാണ് ഈ കണക്കുകള്‍. ഫാക്ടറികളില്‍ നിന്നുള്ള വാഹന വിതരണം 20 ശതമാനം കൂടിയെന്ന റിപ്പോര്‍ട്ടുകള്‍ വലിയ പ്രതീക്ഷയായിരുന്നു മുന്നോട്ട് വച്ചിരുന്നത്.
എന്തായാലും ഓഗസ്റ്റിനെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയാണ് സെപ്തംബറില്‍ വാഹന വിപണിയ്ക്കുണ്ടായിട്ടുള്ളത്. 27 ശതമാനം ഇടിവായിരുന്നു ഓഗസ്റ്റിലെ വില്പനയില് ഉണ്ടായിരുന്നത്. വളരെ പതുക്കെ മാത്രമേ വിപണി തിരികെയെത്തുകയുള്ളൂ എന്ന സൂചന നല്‍കുന്നതായിരുന്നു ആ കണക്കുകള്‍.

ഇരുചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്പനയില് 2019 സെപ്തംബറിനെ അപേക്ഷിച്ച് 12.62 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ ഉണ്ടായത്. എന്നാല്‍ ഏറ്റവും വലിയ ഇടിവ് ഉണ്ടായത് മൂച്ചക്ര വാഹനങ്ങളുടെ വില്പനയിലും കാരിയര്‍ വാഹനങ്ങളുടെ വില്പനയിലും ആണ്. മുച്ചക്ര വാഹന വില്പനയില് 58. 86 ശതമാനം ആണ് ഇടിവ്. കാരിയര്‍ വാഹനങ്ങളുടെ വില്പനയില് ഇത് 33.65 ശതമാനം ആണ്.
എന്നാല്‍ ഈ പ്രതിസന്ധിയിലും നേട്ടമുണ്ടാക്കിയ റീട്ടെയില്‍ വാഹന വില്പനയും ഉണ്ട്. പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയില് 9.81 ശതമാനം വര്‍ദ്ധനയുണ്ടായി. ട്രാക്ടര്‍ സെഗ്മെന്റിലാണ് ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റീട്ടെയില്‍ വില്പനയില് 80.39 ശതമാനം ആണ് വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. മൊത്തത്തിലുള്ള റീട്ടെയില്‍ വാഹന വില്പന ഇടിവ് 10.24 ശതമാനവും.
കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത് വാഹന വിപണിയെ ആയിരുന്നു. സാവധാനത്തിലെങ്കിലും, വിപണിയില്‍ തിരിച്ചുവരവുണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
