കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസിൽ നിന്ന് 58 വയസ്സായി കുറയ്ക്കാൻ നിർദ്ദേശമില്ലെന്ന് സർക്കാർ വ്യക്തമാക്കി. വിരമിക്കൽ പ്രായം 60 വയസിൽ നിന്ന് 58 വർഷമായി കുറയ്ക്കാൻ നിർദ്ദേശമില്ലെന്ന് ലോക്സഭയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
ചോദ്യത്തിന് മറുപടി
കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസിൽ നിന്ന് 58 വർഷമായി കുറയ്ക്കാൻ സർക്കാരിനു മുന്നിൽ എന്തെങ്കിലും നിർദ്ദേശമുണ്ടോയെന്നും ആർട്ടിക്കിൾ 56 (ജെ) പ്രകാരം 50 വയസ്സ് തികയുമ്പോൾ നിർബന്ധിത വിരമിക്കൽ നടപ്പിലാക്കുമോയെന്നും എംപിമാരായ കൌശൽ കിഷോറും ഉപേന്ദ്ര സിംഗ് റാവത്തും ചോദിച്ചതിനെ തുടർന്നാണ് ജിതേന്ദ്ര സിംഗ് മറുപടി നൽകിയത്.
നിർബന്ധിത വിരമിക്കൽ
അടിസ്ഥാന നിയമങ്ങൾ 56 (ജെ), കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) റൂൾ, 1972, ഓൾ ഇന്ത്യ സർവ്വീസസ് നിയമം 16 (3) (ഭേദഗതി) എന്നിവ പ്രകാരം ഫലപ്രദമല്ലാത്തതിന്റെ അടിസ്ഥാനത്തിൽ, പൊതുതാൽപ്പര്യത്തിൽ, മൂന്ന് മാസത്തിൽ കുറയാത്ത രേഖാമൂലമുള്ള അറിയിപ്പ് നൽകിയോ മൂന്ന് മാസത്തെ ശമ്പളം നൽകിയോ ഉദ്യോഗസ്ഥരെ നിർബന്ധിതമായി പിരിച്ചുവിടാനുള്ള അവകാശം സർക്കാരിനുണ്ടെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
ബാധകമാകുന്നത് ആർക്ക്?
ഗ്രൂപ്പ് എ അല്ലെങ്കിൽ ഗ്രൂപ്പ് ബി സേവനത്തിലോ തസ്തികയിലോ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്കും അർദ്ധ സ്ഥിരമായ അല്ലെങ്കിൽ താൽക്കാലിക ജീവനക്കാർക്കും 35 വയസ്സ് തികയുന്നതിനുമുമ്പ് സേവനത്തിൽ പ്രവേശിച്ചിവർക്കും 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഈ വ്യവസ്ഥകൾ ബാധകമാണ്. മറ്റേതെങ്കിലും സാഹചര്യത്തിൽ, ജീവനക്കാർക്ക് 55 വയസ്സ് തികഞ്ഞാൽ ഈ നിയമങ്ങൾ ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications