ദില്ലി: ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കിയത് മൂലമുള്ള വരുമാനക്കുറവ് പരിഹരിക്കുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ധന വിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് നൽകുന്ന നഷ്ട പരിഹാരത്തിന്റെ 16-ാം പ്രതിവാര ഗഡുവായ അയ്യായിരം കോടി രൂപ അനുവദിച്ചു. ഈ തുകയിൽ 4,597.16 കോടി രൂപ 23 സംസ്ഥാനങ്ങൾക്കും 402.84 കോടി രൂപ നിയമനിർമ്മാണ സഭ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങൾക്കും (ഡൽഹി, ജമ്മു കശ്മീർ, പുതുച്ചേരി) ആണ്അനുവദിച്ചത്. ജി എസ് ടി കൗൺസിലിലെ ബാക്കി 5 സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നിവയ്ക്ക് ചരക്ക് സേവന നികുതി നടപ്പാക്കൽ കാരണം വരുമാനത്തിൽ കുറവില്ല.
ഇതുവരെ കണക്കാക്കിയ ജി എസ് ടി നഷ്ടപരിഹാരത്തിന്റെ 86 ശതമാനം തുകയും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണ സഭ നിലവിലുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കൈമാറിക്കഴിഞ്ഞു.86,729.93 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് കൈമാറിയത്. 8,270.07 കോടി രൂപ നിയമനിർമ്മാണ സഭ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങക്ക് കൈമാറി.
ജി.എസ്.റ്റി.നടപ്പാക്കിയതു മൂലമുണ്ടാകുന്ന 1.10 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടം പരിഹരിക്കാൻ 2020 ഒക്ടോബറിൽ കേന്ദ്ര സർക്കാർ പ്രത്യേക വായ്പയെടുക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പ്രത്യേക ജാലക സംവിധാനത്തിലൂടെ കേന്ദ്ര സർക്കാർ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി.2020 ഒക്ടോബർ 23 മുതൽ ഇതുവരെയുള്ള കാലയളവിൽ 16 തവണ വായ്പയെടുക്കൽ പൂർത്തിയായി. ഈ ആഴ്ച സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുക പ്രത്യേക ജാലക സംവിധാനത്തിലൂടെയുള്ള വായ്പയുടെ
16-ാമത് തവണയാണ്. 4.6480% പലിശ നിരക്കിലാണ് ഈ ആഴ്ച വായ്പയെടുത്തത്.പ്രത്യേക വായ്പാ ജാലകത്തിലൂടെ കേന്ദ്ര സർക്കാർ ഇതുവരെ ശരാശരി 4.7831% പലിശ നിരക്കിൽ 95,000 കോടി രൂപ വായ്പാ യെടുത്തു
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications