കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ വരുമാനം 95 ശതമാനം കുറഞ്ഞതിനാൽ ഓൺലൈൻ ടാക്സി സർവ്വീസായ ഒല 1400 ഓളം ജീവനക്കാരെ പിരിച്ചുവിടും. ടാക്സി, ധനകാര്യ സേവനങ്ങൾ, ഭക്ഷ്യ ബിസിനസുകൾ എന്നിവയിൽ നിന്ന് മൊത്തത്തിൽ കമ്പനിയുടെ വരുമാനം 95 ശതമാനം കുറഞ്ഞു. 1,400 ജീവനക്കാർ എന്നാൽ കമ്പനിയിലെ ആകെ തൊഴിലാളികളുടെ ഏകദേശം 25 ശതമാനം വരും.
താൻ എടുത്ത ഏറ്റവും കഠിനമായ തീരുമാനം എന്ന തുടക്കത്തോടെയാണ് പിരിച്ചുവിടലിനെക്കുറിച്ച് ജീവനക്കാർക്ക് അയച്ച ഇമെയിലിൽ സിഇഒ ഭാവിഷ് അഗർവാൾ വ്യക്തമാക്കിയിരിക്കുന്നത്. ബിസിനസിന്റെ ഭാവി വളരെ അവ്യക്തവും അനിശ്ചിതത്വത്തിലുമാണെന്നും ഈ പ്രതിസന്ധിയുടെ ആഘാതം തീർച്ചയായും ദീർഘകാലത്തേയ്ക്ക് കമ്പനിയെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഒറ്റത്തവണ പിരിച്ചുവിടൽ ആയിരിക്കുമെന്നും ഇതിന് ശേഷം കൂടുതൽ കൊവിഡുമായി ബന്ധപ്പെട്ട പിരിച്ചുവിടൽ കമ്പനിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.

വൈറസിന്റെ ആഘാതം വ്യവസായത്തെ സംബന്ധിച്ചിടത്തോളം വളരെ കഠിനമാണ്. കഴിഞ്ഞ 2 മാസത്തിനിടെ വരുമാനം 95 ശതമാനം കുറഞ്ഞു. ഏറ്റവും പ്രധാനമായി, ഈ പ്രതിസന്ധി ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഡ്രൈവർമാരുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങൾ കാരണം സർവ്വീസുകളുടെ ഡിമാൻഡ് ഇടിഞ്ഞതിനെ തുടർന്ന് ഓൺലൈൻ ടാക്സി സേവന കമ്പനിയായ ഊബർ ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം ആദ്യം പിരിച്ചുവിട്ട 3700 പേരെ കൂടാതെ രണ്ടാം ഘട്ട പിരിച്ചുവിടലിൽ 3000 പേർക്കാണ് ജോലി നഷ്ടപ്പെടുക. ഊബർ ടെക്നോളജീസ് ഇൻകോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദാര ഖോസ്രോഷാഹി തിങ്കളാഴ്ച ജീവനക്കാർക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications