ന്യൂ ഡൽഹി: പുതിയ പെട്രോൾ പമ്പ് ഔട്ട്ലറ്റുകൾ തുറക്കുമ്പോൾ അതിൽ നൂറിൽ അഞ്ചെണ്ണം ഇനി ഗ്രാമപ്രദേശങ്ങളിലായിരിക്കണം. ഇന്ത്യയിലെ പുതുക്കിയ പെട്രോൾ പമ്പ് മാനദണ്ഡങ്ങൾ പ്രകാരമാണ് 100 ഔട്ട്ലറ്റുകൾക്ക് ലൈസൻസ് കൊടുക്കുമ്പോൾ അതിൽ അഞ്ച് എണ്ണം ഗ്രാമപ്രദേശങ്ങളിലായിരിക്കണമെന്ന് പറയുന്നത്. കൂടാതെ ഈ ഔട്ട്ലറ്റുകളിൽ, പ്രവർത്തനം തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ തന്നെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി), ജൈവ ഇന്ധനങ്ങൾ, ദ്രാവക രൂപത്തിലുള്ള പ്രകൃതിവാതകം, ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാനുള്ള ചാർജ്ജിംഗ് പോയിന്റുകൾ തുടങ്ങിയ ഒന്നെന്റെയെങ്കിലും വിപണത്തിനായുള്ള സൗകര്യം ഒരുക്കുകയും വേണം.
ഇന്ത്യയിൽ എണ്ണ ഇതര കമ്പനികൾക്ക് ഇന്ധനം വിപണനം ചെയ്യാൻ അനുവദിച്ചുകൊണ്ട് പെട്രോൾ പമ്പുകൾ സ്ഥാപിക്കുന്നതിനായുള്ള മാനദണ്ഡങ്ങൾ കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഈ കമ്പനികൾ ഇന്ധനം റീട്ടെയിലായി വിൽപ്പന നടത്തുന്നതിനുള്ള ലൈസൻസ് നേടുന്നതിന് 2,000 കോടി രൂപ നിക്ഷേപിക്കേണ്ടതുണ്ട്. കൂടാതെ ഇങ്ങനെ റീട്ടെയിൽ വിവണനത്തിനായി അംഗീകാരം നേടാൻ മുന്നോട്ട് വരുന്ന കമ്പനികൾക്ക് കുറഞ്ഞത് 250 കോടി രൂപയുടെ ആസ്തി ഉണ്ടായിരിക്കുകയും വേണം. മാത്രമല്ല ഇങ്ങനെ അംഗീകാരം ലഭിക്കുന്ന കമ്പനികൾ അംഗീകാരം അനുവദിച്ച് അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് നൂറ് റീട്ടെയിൽ ഔട്ട്ലറ്റുകൾ സ്ഥാപിക്കണം, അതിൽ 5 ശതമാനം നിർദ്ദിഷ്ട ഗ്രാമ പ്രദേശങ്ങളിലുമായിരിക്കണം.

ഇങ്ങനെ ഇന്ധന റീട്ടെയിൽ വിപണിയിൽ ചേക്കേറാൻ ശ്രമിക്കുന്ന കമ്പനികൾ ഇന്ധനത്തിന്റെ സ്രോതസ്സ്, ടാങ്കേജ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ശേഷി, ഇന്ധനം എത്തിക്കുന്നതിനുള്ള ഗതാഗത മാർഗ്ഗം, ആരംഭിക്കാൻ പോവുന്ന പെട്രോൾ പമ്പുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അപേക്ഷയിൽ വ്യക്തമാക്കേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
