പുതിയ പ്രതീക്ഷകളോടെയാണ് 2026 പിറക്കുന്നത്. പുതിയ വർഷം, പുതിയ പ്രതീക്ഷ, പുതിയ വർഷം. അതോടൊപ്പം 2026-ൽ ചില മാറ്റങ്ങളുമുണ്ട്. ആ മാറ്റങ്ങളെക്കുറിച്ചും കൃത്യമായ അറിവുണ്ടാകണം. നിങ്ങൾ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണെങ്കിൽ 2026-ൽ സംസ്ഥാനത്തെ ട്രെയിനുകളുടെ യാത്രാ സമയത്തിൽ മാറ്റമുണ്ട്. കഴിഞ്ഞ ദിവസമാണ് റെയിൽവേ ഈ മാറ്റങ്ങൾ അറിയിച്ചത്. വന്ദേഭാരതിന്റെ സമയക്രമത്തിലും മാറ്റമുണ്ട്. നമുക്ക് വിശദമായി അറിയാം.
വന്ദേഭാരതിന്റെ മാറ്റം
കോട്ടയം വഴി കടന്നുപോകുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസിന്റെ സമയത്തിലാണ് ചെറിയ മാറ്റം. ചെങ്ങന്നൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള സമയത്തിലാണ് മാറ്റം. ചെങ്ങന്നൂരില്‍ നിന്ന് രാവിലെ 6.55 ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ ഇനി മുതല്‍ 6.51ന് പുറപ്പെടും. അതായത് 4 മിനുട്ട് നേരത്തെ. അതുപോലെ കോട്ടയത്ത് നിന്ന് 7.27-ന് പുറപ്പെടുന്ന ട്രെയിൻ ജനുവരി 1 മുതൽ 7.21-നാണ് പുറപ്പെടുക. എറണാകുളം ടൗണില്‍ 8.25ന് എത്തിയിരുന്ന ട്രെയിന്‍ ജനുവരി 1 മുതൽ 8.17-ന് എത്തിച്ചേരും. തൃശൂരില്‍ മുമ്പത്തേതിനേക്കാള്‍ പത്ത് മിനിറ്റ് മുന്നെ വന്ദേഭാരത് എത്തും.
തിരുവനന്തപുരം സെൻട്രൽ (TVC) - (പുറപ്പെടൽ) 05:15
കൊല്ലം ജംഗ്ഷൻ (QLN) - (എത്തിച്ചേരൽ) 06:03, (പുറപ്പെടൽ) 06:05
ചെങ്ങന്നൂർ (CNGR) - (എത്തിച്ചേരൽ) 06:53, (പുറപ്പെടൽ) 06:55
കോട്ടയം (KTYM) - (എത്തിച്ചേരൽ) 07:24, (പുറപ്പെടൽ) 07:27
എറണാകുളം ടൗൺ (ERN) - (എത്തിച്ചേരൽ) 08:25, (പുറപ്പെടൽ) 08:28
തൃശൂർ (TCR) - (എത്തിച്ചേരൽ) 09:30, (പുറപ്പെടൽ) 09:33
ഷൊർണൂർ ജംഗ്ഷൻ (SRR) - (എത്തിച്ചേരൽ) 10:02, (പുറപ്പെടൽ) 10:04
കോഴിക്കോട് (CLT) - (എത്തിച്ചേരൽ) 11:03, (പുറപ്പെടൽ) 11:05
കണ്ണൂർ (CAN) - (എത്തിച്ചേരൽ) 12:03, (പുറപ്പെടൽ) 12:05
കാസർഗോഡ് (KGQ) - (എത്തിച്ചേരൽ) 13:20.
20633 തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ സമയം കണ്ണൂർ മുതൽ എറണാകുളം ടൗൺ വരെയുള്ള സ്റ്റേഷനിൽ മാറ്റം വരും. എല്ലാ സ്റ്റേഷനിലും നേരത്തെ എത്തിച്ചേരും. എറണാകുളം ടൗണിൽ നിന്ന് 07.20 ന് പകരം ജനുവരി ഒന്ന് മുതൽ 07.15 ന് പുറപ്പെടും.

മറ്റ് ട്രെയിനുകളുടെ സമയക്രമം
1. രാവിലെത്തെ പാലരുവി എക്സ്പ്രസിന്റെ എറണാകുളം ടൗണിലെ സമയത്തിലും മാറ്റമുണ്ട്. രാവിലെ ആറു മിനിറ്റ് നേരത്തെ 08.32 ന് എത്തി, 08.37 ന് എറണാകുളത്തു നിന്ന് പുറപ്പെടും. കൊല്ലം മുതൽ പാലക്കാട് വരെയുള്ള മറ്റു സ്റ്റേഷനിലെ സമയത്തിൽ മാറ്റമില്ല.
2. കോഴിക്കോട് ജനശതാബ്ദിയുടെ കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള സമയമാണ് മാറിയത്. . മുൻകാല സമയപ്രകാരം 9.40 എറണാകുളം എത്തിയിരുന്ന ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ക്ക് എത്തിച്ചേരും.
3. 12626 തിരുവനന്തപുരം കേരള എക്സ്പ്രസ്സിന്റെ തൃശൂർ മുതലുള്ള സമയത്തിലും മാറ്റമുണ്ട്. എറണാകുളം ടൗണിൽ 04.30 ന് എത്തി, 04.35 ന് പുറപ്പെടുന്ന വിധമാണ് പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications